ലോകത്തെ ആദ്യ കേക്ക് ഡ്രോണിനെ ജനങ്ങള്‍ താഴെയിറക്കി

ചൈനയില്‍ ലോകത്തെ ആദ്യ കേക്ക് ഡ്രോണിനെ ജനരോക്ഷം താഴെ ഇറക്കി. തലയിലേക്ക് കേക്ക് വീഴുമെന്ന ഭയമാണ് ഡ്രോണിനെ താഴെയിറക്കാന്‍ കാരണം.ചൈനീസ് നഗരമായ ഷാങ്ഹായിലെ ബേക്കറിയാണ് ആവശ്യക്കാര്‍ക്ക് കേക്ക് എത്തിക്കാന്‍ മൂന്ന് പൈലറ്റില്ലാ വിമാനങ്ങള്‍ വാങ്ങിയത്.


മൂന്നര അടി വലുപ്പവും പത്ത് കിലോഗ്രാം ഭാരവുമുള്ള കേക്ക് ഡ്രോണുകള്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്നവയാണ്. ഉപഭോക്താക്കളെ കണ്ടെത്താന്‍ രണ്ട് ക്യാമറയും ഡ്രോണിലുണ്ട്.

ഡ്രോണുകള്‍ അനുമതിയില്ലാതെ പറത്തരുതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.പദ്ധതി വന്‍ ഹിറ്റാകുമെന്ന് ബേക്കറിയുടമകള്‍ കരുതിയെങ്കിലും അതിന് നേര്‍വിപരീതമായ കാര്യമാണ് സംഭവിച്ചത്. ഉയരത്തില്‍ നിന്നും വേഗതയോടെ ബേക്കറിപ്പെട്ടികള്‍ തങ്ങളുടെ തലയിലേക്ക് വീഴുമെന്ന ഭയം കാരണം നാട്ടുകാര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ഷാങ്ഹായ് മെട്രോ അധികൃതര്‍ ഡ്രോണുകള്‍ താഴെ ഇറക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

 

 

You must be logged in to post a comment Login