ലോകത്തെ ഏറ്റവും കരുത്തേറിയ ഫാല്‍ക്കന്‍ ഹെവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

 

ഫാല്‍ക്കന്‍ ഹെവി റോക്കറ്റ് അമേരിക്കയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ വിജയകരമായി വിക്ഷേപിച്ചു. ലോകത്തെ ഏറ്റവും കരുത്തേറിയ റോക്കറ്റാണ് ഫാല്‍ക്കന്‍ ഹെവി. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരഭമായ സ്‌പേസ്‌ എക്‌സ് ആണ് ഫാല്‍ക്കന്‍ ഹെവി നിര്‍മ്മിച്ചത്.

ചൊവ്വാ പര്യവേക്ഷണം നടത്താന്‍ ഫാല്‍ക്കന്‍ ഹെവി പ്രാപ്തമാണെന്നാണ് സ്‌പേസ് എക്‌സിന്റെ അവകാശവാദം. ശൂന്യാകാശത്തിലേക്ക് വിക്ഷേപിച്ചതിന് ശേഷവും അവ ഭൂമിയിലേക്ക് തിരികെ എത്തും എന്നതാണ് ഫാല്‍ക്കന്‍ ഒമ്ബത് റോക്കറ്റുകളുടെ പ്രത്യേകത. പിന്നീട് വീണ്ടും ഇവ വിക്ഷേപണത്തിന് ഉപയോഗിക്കാന്‍ കഴിയും.1,40,000 പൗണ്ട് വരെ ഭാരമുള്ള ചരക്കുകള്‍ വഹിക്കാന്‍ മൂന്ന് ഫാല്‍ക്കന്‍ ഒമ്ബത് റോക്കറ്റുകള്‍ സമന്വയിക്കുന്ന ഫാല്‍ക്കന്‍ ഹെവിക്ക് കഴിയും

You must be logged in to post a comment Login