നന്ദിനിയുടെ സ്വപ്നങ്ങള്‍ പൂവണിഞ്ഞു. നന്ദിനിക്ക് ജനിച്ച പെണ്‍കുഞ്ഞ് ലോക ശ്രദ്ധയും നേടി. നല്ല സുന്ദരികുട്ടിയായ പൂര്‍ണ ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞിനാണ് നന്ദിനി ജന്മം നല്‍കിയത്. ജനിച്ചയുടന്‍ തന്നെ ആ കുഞ്ഞ് ലോക ശ്രദ്ധ നേടുകയും ചെയ്തു. കര്‍ണാടക സ്വദേശിയായ നന്ദിനി ജന്മം നല്കിയ പെണ്‍കുട്ടിക്ക് ഭാരം 6.8 കിലോയാണ്. ലോകത്തെ ഏറ്റവും വലുപ്പമുള്ള പെണ്‍കുട്ടിയാണ് ഇതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
നവജാത ശിശുക്കളുടെ തൂക്കത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മുന്‍ റെക്കോര്‍ഡായിരുന്ന 6.7 കിലോഗ്രാം എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്. വലുപ്പമേറിയ കുഞ്ഞിനെ പ്രസവിച്ച പത്തൊമ്പതുകാരിയായ നന്ദിനിയുടെ ഭാരം 94 കിലോയും ഉയരം അഞ്ച് അടി ഒമ്പത് ഇഞ്ചുമാണ്. അരമണിക്കൂര്‍ മാത്രമുള്ള സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
സാധാരണഗതിയില്‍ നവജാത ശിശുക്കളുടെ ശരാശരി തൂക്കം 3.4 കിലോഗ്രാം ആയിരിക്കും. ഇപ്പോള്‍ നന്ദിനി ജന്മം നല്കിയ പെണ്‍കുഞ്ഞിന്റെ തൂക്കം ഇരട്ടിയാണ്. തന്റെ 25 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ഇത്രയും വലുപ്പമുള്ള നവജാത ശിശുവിനെ കണ്ടിട്ടില്ലെന്നാണ് പ്രസവശുശ്രൂഷയ്ക്ക് നേതൃത്വം നല്കിയ സീനിയര്‍ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ വെങ്കിടേഷ് രാജു പറയുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോ. രാജു പറഞ്ഞു.
You must be logged in to post a comment Login