ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍; മൈക്രോമാക്‌സ് കാന്‍വാസ് ഫന്റാബുലറ്റ് വിപണിയില്‍

6.98 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, ഡിറ്റിഎസ് ശബ്ദ സാങ്കേതികവിദ്യ

micromax

കൊച്ചി : ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ മൈക്രോമാക്‌സ് ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ കാന്‍വാസ് ഫന്റാബുലറ്റ് വിപണിയിലെത്തിച്ചു. 6.98 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, ഡിറ്റിഎസ് ശബ്ദ സാങ്കേതികവിദ്യ എന്നിവയാണ് പ്രധാന സവിശേഷത.

മൈക്രോമാക്‌സ് കാന്‍വാസ് ഫന്റാബുലറ്റ് 1280: 720 പിക്‌സല്‍ റസലൂഷനാണ് ലഭ്യമാക്കുന്നത്. ഇരട്ട ബോക്‌സ് സ്പീക്കറുകള്‍, സമ്പൂര്‍ണ ഓഡിയോ വിഷ്വല്‍ അനുഭൂതിയാണ് പകരുക. 2.5 മിമി മാത്രം കനമുള്ളവയാണ് ബോക്‌സ് സ്പീക്കറുകള്‍. ക്രോം സ്വര്‍ണ നിറമുള്ള പുതിയ ഫോണിന്റെ വില 7,499 രൂപയാണ്. ഫഌപ്കാര്‍ട്ടില്‍ ലഭ്യമാണ്.

ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ലോലിപോപ് 5.0 ല്‍ പ്രവര്‍ത്തിക്കുന്ന കാന്‍വാസ് ഫന്റാബുലറ്റ് ഉപഭോക്താക്കള്‍ക്ക് വോയ്‌സ് സര്‍ച്ച്, ഗൂഗിള്‍ ഡ്രൈവ്, വീഡിയോ കോള്‍സ് ഹാങ്ങ്ഔട്ട് തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഒരുക്കുന്നു. എട്ട് എംപി ഓട്ടോഫോക്കസ് റിയര്‍ കാമറയും രണ്ട് micromax-13-എംപി ഫ്രണ്ട് കാമറയുമാണ് മറ്റൊരു പ്രത്യേകത.. 32 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡും എട്ട് ജിബി റോമും ആണ് മറ്റൊരു പ്രധാന ഘടകം.

ഇറോസ് നൗ, കിന്‍ഡില്‍, സാവന്‍, ഗാന തുടങ്ങി മള്‍ട്ടിമീഡിയ ആപ്ലിക്കേഷനുകളുടെ ഒരുകെട്ടുതന്നെ പുതിയ ഫോണിലുണ്ട്. സാവന്‍ പ്രോയില്‍ 90 ദിവസത്തെ സൗജന്യ വരിയുണ്ട്. ഇറോസ് നൗ ആപ്പിലൂടെ സൗജന്യ സിനിമയും. കാന്‍വാസ് ഫന്റാബുലറ്റിലൂടെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ തങ്ങള്‍ പുതിയൊരു അധ്യായം തുറന്നിരിക്കുകയാണെന്ന് മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സ് സഹസ്ഥാപകന്‍ വികാസ് ജെയിന്‍ പറഞ്ഞു

You must be logged in to post a comment Login