ലോകത്തെ ഏറ്റവും സെക്‌സിയായ സ്ത്രീ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

എഫ്എച്ച്എം ഇന്ത്യ നടത്തിയ അഭിപ്രായ സര്‍വ്വേയിലൂടെ ലോകത്തെ ഏറ്റവും സെക്‌സിയായ സ്ത്രീയായി തെരഞ്ഞെടുത്തിരിക്കുന്നത് ജാക്വലിന്‍ ഫെര്‍ണാണ്ടസിനെയാണ്. ഇത്തവണത്തെ എഫ്എച്ച്എം ഇന്ത്യ മാസികയുടെ കവര്‍ചിത്രവും ജാക്വിലിന്റേതാണ്. മര്‍ഡര്‍ 2, റേസ് 2, ഡിഷ്യൂം, കിക്ക് എന്നീ സിനിമകളിലൂടെയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ആരാധകരുടെ മനസില്‍ ഇടംനേടിയത്. ഇനി സിദ്ധാര്‍ത്ഥ മല്‍ഹോത്രയുടെ റീലോഡ് എന്ന ചിത്രത്തിലാണ് ജാക്വിലിന്‍ അഭിനയിക്കുന്നത്. വരുണ്‍ ധവാന്റെ ജുഡ്വാ 2 എന്ന ചിത്രത്തിലും അവര്‍ അഭിനയിക്കുന്നുണ്ട്.

ശ്രീലങ്കന്‍ വംശജയായ ജാക്വിലിന്‍ സിഡ്‌നി സര്‍വ്വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. മിസ് ശ്രീലങ്ക പുരസ്‌ക്കാരം നേടിയിട്ടുള്ള ജാക്വിലിന്‍ 2011ല്‍ മര്‍ഡര്‍ 2ല്‍ അഭിനയിച്ചുകൊണ്ടാണ് ബോളിവുഡില്‍ ശ്രദ്ധേയയാകുന്നത്. പിന്നീട് ഹൌസ്ഫുള്‍ 2 എന്ന ചിത്രത്തില്‍ ഗ്ലാമര്‍ റോളില്‍ തിളങ്ങിയതോടെ ആരാധകരുടെ ഇഷ്ടതാരമായി അവര്‍ മാറി.

You must be logged in to post a comment Login