‘ലോകത്തെ മികച്ച ക്രിക്കറ്റർ സച്ചിനൊപ്പം’; വീണ്ടും കളിയാക്കി ഐസിസി, എട്ടിൻെറ പണിയുമായി ആരാധകർ

 

ന്യൂഡൽഹി: മൂന്നാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ബെൻ സ്റ്റോക‍്‍സ് കാഴ്ച വെച്ചത് ക്രിക്കറ്റ് ലോകത്തെ അവിസ്മരണീയ പ്രകടനങ്ങളിൽ ഒന്നാണ്. ഇംഗ്ലണ്ടിന് ക്രിക്കറ്റ് ലോക കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരത്തിൻെറ മറ്റൊരു അപൂർവ ഇന്നിങ്സ്.

ലോകകപ്പ് ഫൈനലിൽ 84 റൺസായിരുന്നു സ്റ്റോക്സ് നേടിയിരുന്നതെങ്കിൽ ആഷസിൽ സ്റ്റോക്സ് സെഞ്ച്വറി നേടി. 219 പന്തിൽ നിന്ന് 135 റൺസുമായി അദ്ദേഹം പുറത്താവാതെ നിന്നു. അവസാന് ബാറ്റ്സ്മാനെ കൂട്ടുപിടിച്ചാണ് അപ്രാപ്യമെന്ന് തോന്നിയ സ്കോർ ഇംഗ്ലണ്ട് മറികടന്നത്.

ആഷസിലെ വിജയത്തിന് ശേഷം ബെൻ സ്റ്റോക്സ് വീണ്ടും ഇംഗ്ലണ്ടിൻെറ ദേശീയ ഹീറോ ആയി. താരത്തെ പുകഴ്ത്തി മുൻതാരങ്ങളും ക്രിക്കറ്റ് ആരാധകരും രംഗത്തെത്തി. ഇംഗ്ലീഷ് മാധ്യമങ്ങൾ മറ്റെല്ലാം ഒഴിവാക്കി അന്നത്തെ ഒന്നാം പേജ് സ്റ്റോക്സിനായി മാറ്റിവെച്ചു.

എന്നാൽ ഐസിസി ഇത്തവണ സ്റ്റോക്സിനെ പുകഴ്ത്തി രംഗത്തെത്തിയത് അൽപം വ്യത്യസ്തമായ രീതിയിലാണ്. ലോകകപ്പിൽ ഇംഗ്ലണ്ട് വിജയിച്ചപ്പോൾ ഷെയർ ചെയ്ത് ട്വീറ്റ് വീണ്ടും ഷെയർ ചെയ്യുകയായിരുന്നു അവർ. ‘ലോകത്തെ എക്കാലത്തെയും മികച്ച ക്രിക്കറ്റർ സച്ചിനൊപ്പം’ എന്നായിരുന്നു പഴയ ട്വീറ്റ്. ‘അന്നേ പറഞ്ഞിരുന്നില്ലേ,’ എന്ന് പറഞ്ഞാണ് പുതിയ ട്വീറ്റ്.

സച്ചിനെ ഐസിസി കളിയാക്കുകയാണെന്ന് അന്നേ ആരാധകർ വിമർശിച്ചിരുന്നു. രസകരമായി ഒരു സ്മൈലിയോടൊപ്പമാണ് ഐസിസിയുടെ ട്വീറ്റ് എങ്കിലും ആരാധകർക്ക് അതേതായാലും അത്ര പിടിച്ചിട്ടില്ല. ഐസിസിക്കെതിരെ ക്രിക്കറ്റ് ആരാധകർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

You must be logged in to post a comment Login