ലോകത്ത് ഒരു ഫുട്‌ബോള്‍ ലീഗിലും ഇങ്ങനെയില്ല; ഐഎസ്എല്ലിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഛേത്രി

 

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെതിരെ ബെംഗളൂരു എഫ്‌സി നായകന്‍ സുനില്‍ ഛേത്രി. ട്വറ്ററിലൂടെയാണ് ഛേത്രി വിമര്‍ശനവുമായെത്തിയത്. ലീഗ് റൗണ്ടില്‍ ഒന്നാമതെത്തുന്ന ടീമിന് പ്ലേഓഫോടെ അവരുടെ അധ്വാനത്തിന്റെ ഫലം നഷ്ടമാകുന്നുവെന്നാണ് ഛേത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. ലീഗ് ഘട്ടത്തില്‍ കഷ്ടപ്പെടുന്നു നേടുന്ന പോയിന്റുകളൊന്നും പിന്നീട് പ്രയോജനപ്പെടുന്നില്ല.

Embedded video

Sunil Chhetri

@chetrisunil11

Just a thought that I’m throwing out there!

368 people are talking about this

ലോകത്ത് ഒരു ഫുട്‌ബോള്‍ ലീഗിലും സാധാരണ പ്ലേഓഫോ ഫൈനലോ ഇല്ല. എന്നാല്‍ ഐഎസ്എല്ലില്‍ ആരാധകരെ ആകര്‍ഷിക്കുന്നതിനാണ് പ്ലേഓഫും ഫൈനലും നടത്തുന്നത്. ആറുമാസത്തോളം നല്ലരീതിയില്‍ സ്ഥിരതയോടെ കളിച്ച ടീമിന് ഫൈനലിലെ 90 മിനിറ്റിലെ ചെറിയ പിഴവിലൂടെ കിരീടം ഇല്ലാത്ത അവസ്ഥയും സംജാതമാകുന്നു.ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തുന്ന ടീമിന് എഎഫ്എസി യോഗ്യതയെങ്കിലും നല്കണം കളിക്കാരും കളിയുമായി ബന്ധപ്പെട്ടവരും ആഗ്രഹിക്കുന്നത് ഇതാണ് ഛേത്രി പറയുന്നു.

ഐലീഗിലും ഇതുപോലെ പ്ലേഓഫോ ഫൈനലോ നടത്തുന്നില്ല. അതുകൊണ്ട് തന്നെ ആ സീസണില്‍ സ്ഥിരതയോടെ മികച്ച പ്രകടനം നടത്തിയ ടീമിന് കിരീടം ലഭിക്കുന്നു. കഴിഞ്ഞ ഐഎസ്എല്ലില്‍ തുടക്കത്തിലേ മോശം പ്രകടനം കാഴ്ച്ചവച്ച ടീമായിരുന്നു ചെന്നൈയിന്‍ എഫ്‌സി. അവര്‍ കിരീടം നേടിയത് പ്ലേഓഫിന്റെ കൂടെ പിന്‍ബലത്തിലൂടെയാണ്.

You must be logged in to post a comment Login