ലോകത്ത് കോറോണ മരണങ്ങൾ 24000 കടന്നു

ലോകത്ത് കൊവിഡ് മരണം 24000 കടന്നു. ഇതുവരെ 24,058 പേർക്ക് ജീവൻ നഷ്ടമായി. ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ ഉയരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 712 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇറ്റലിയിൽ മൊത്തം എണ്ണായിരത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ആറായിരത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിലും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ മാത്രം 718 പേരാണ് മരിച്ചത്. 8,271 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ലോകത്ത് കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഇറ്റലിയിലാണ്. അമേരിക്കയിലും സ്ഥിതി അതീവ ഗുരുതരമാണ്. രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക ചൈനയെ പിന്തള്ളി. പുതുതായി 15,461 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 263 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ അമേരിക്കയിൽ മരണസംഖ്യ 1290 ആയി.

You must be logged in to post a comment Login