ലോകത്ത് വര്‍ഷം തോറും പാഴാകുന്നത് മൂന്നിലൊന്ന് ഭക്ഷണമെന്ന് യുഎന്‍

ലോകത്ത് ഓരോ വര്‍ഷവും ഭക്ഷണത്തിന്റെ മൂന്നിലൊന്ന് പാഴാക്കികളയുകയാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്.വര്‍ഷം തോറും 1.3 ബില്യണ്‍ ടണ്‍ ഭക്ഷണമാണ് പാഴാക്കിക്കളയുന്നത്.ഇതുമൂലം 750 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.യുഎന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രിട്ടോറിയയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

hd-food-wallpaperswallpapers-foods-pizza-food-hd-1920x1200-s8uotxhd
പാഴാകുന്ന ഭക്ഷണങ്ങള്‍ പരിസ്ഥിതിക്കു നാശം വിതയ്ക്കുന്നതാണ്.ഭക്ഷണം പാഴാക്കുന്നത് കാലാവസ്ഥയിലും ജലസ്രോതസുകളിലും ജൈവവൈവിധ്യത്തിലും മാറ്റങ്ങളുണ്ടാക്കും. ഭക്ഷണം പാഴാക്കുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ എല്ലാ രാജ്യങ്ങളോടും യുഎന്‍ ആവശ്യപ്പെട്ടു.

 

 

You must be logged in to post a comment Login