‘ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍’ പട്ടികയില്‍ ഗാരെത്ത് ബെയ്‌ലും…

 ഫിഫയുടെ വേള്‍ഡ് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര പട്ടികയില്‍ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കുമൊപ്പം ഗാരെത്ത് ബെയ്‌ലും ഇടംപിടിച്ചു. ഫിഫ പുറത്തിറക്കിയ അന്തിമ പട്ടികയിലാണ് ലോകഫുട്‌ബോളിലെ മുന്‍നിര താരങ്ങള്‍ ഉടംപിടിച്ചത്. 23 പേരുടെ പട്ടികയാണ് ഫിഫ പുറത്തിറക്കിയിരിക്കുന്നത്.

Untitled-1 copy

23 പേരില്‍ ആറ് പേര്‍ ബയേണ്‍ മ്യൂണിക്കില്‍ നിന്നും അഞ്ച് പേര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബുകളില്‍ നിന്നുമാണ്. കഴിഞ്ഞ നാല് വര്‍ഷവും ലോക ഫുട്‌ബോളര്‍ പുരസ്‌കാരം മെസിക്കായിരുന്നു. യുവേഫയുടെ ലോകഫുട്‌ബോളര്‍ പുരസ്‌കാരം നേടിയ ഫ്രാങ്ക് റിബറിയും ഫിഫയുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ബയേണ്‍ മ്യുണിക്കില്‍ നിന്നും റിബറിക്ക് പുറമെ ഫിലിപ്പ് ലാം, തോമസ് മുള്ളര്‍, മാനുവല്‍ ന്യുയര്‍, ആര്യന്‍ റോബന്‍ , ബാസ്റ്റിയന്‍ ഷ്വന്‍സ്റ്റീഗര്‍ എന്നിവരാണ് ഫിഫയുടെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. ബാഴ്‌സിലോണയില്‍ നിന്ന് സാവി, അന്ദ്രെ ഇനിയേസ്റ്റ, നെയ്മര്‍ എന്നിവരും ലോക ഫുട്‌ബോളര്‍ പുരസ്‌കാര പോരാട്ടത്തിനുണ്ട്. ഇതേസമയം കഴിഞ്ഞ വര്‍ഷം അന്തിമപട്ടികയില്‍ ഇടംപിടിച്ച വെയ്ന്‍ റൂണിക്ക് ഇക്കുറി പട്ടികയില്‍ സ്ഥാനം ലഭിച്ചില്ല.

You must be logged in to post a comment Login