ലോകോത്തര ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളി; പുതിയ ബാറ്റിങ് സ്റ്റൈല്‍ പരീക്ഷിച്ച് കൊഹ്‌ലി(വീഡിയോ)

 

കൊളംബൊ: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ പുതിയ ബാറ്റിങ് സ്‌റ്റൈല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.കൊഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവന്ന വീഡിയോയില്‍ ഇടംങ്കൈകൊണ്ട് ബാറ്റ് ചെയ്യുന്നതായി കാണാം. വലതുകൈകൊണ്ടുള്ള അതേ ശക്തിയില്‍ ഇടതുകൈകൊണ്ടും തനിക്ക് ബാറ്റിങ് വഴങ്ങുമെന്ന് വീഡിയോയില്‍ കൊഹ്‌ലി തെളിയിക്കുന്നുണ്ട്.

ശ്രീലങ്കന്‍ പര്യടനത്തിനിടയിലെ ഒരു പരിപാടിക്കിടെയാണ് കൊഹ്‌ലി ഇടംങ്കൈ പരീക്ഷിച്ചത്. ഒരു തെരുവില്‍ നടന്ന ക്രിക്കറ്റ് കളിക്കിടെ കൊഹ്‌ലി ഉയര്‍ത്തിയടിച്ച പന്ത് മേല്‍ക്കൂരയില്‍ത്തട്ടി താഴെവീഴുന്നത് കാണാം. ഇടംങ്കൈ ബാറ്റിങ്ങും മോശമല്ലെന്ന് വീഡിയോയ്ക്ക് തലവാചകവും കൊടുത്തു ലോക ഒന്നാംനമ്പര്‍ ബാറ്റ്‌സ്മാന്‍.

ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ കോലി രണ്ട് സെഞ്ച്വറികള്‍ നേടിയിരുന്നു. 131, 110 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. അഞ്ചു മത്സരങ്ങളില്‍ ആകെ 330 റണ്‍സ് ആണ് കോലി അടിച്ചുകൂട്ടിയത്. ഓസ്‌ട്രേലിയ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനിരിക്കെ കൊഹ്‌ലിയുടെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമായിരിക്കും. ശ്രീലങ്കയ്‌ക്കെതിരായ പ്രകടനം ലോകത്തെ മുന്‍നിര ടീമായ ഓസ്‌ട്രേലിയയ്ക്കിതിരെ ആവര്‍ത്തിക്കുകയെന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയായിരിക്കും.

You must be logged in to post a comment Login