ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  കണ്ണൂരില്‍ 83.05%, വടകരയില്‍ 82.48%; എട്ടു മണ്ഡലങ്ങളില്‍ പോളിങ് എണ്‍പതു ശതമാനത്തിനു മുകളില്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എണ്‍പതു ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തിയത് എട്ടു മണ്ഡലങ്ങളില്‍. ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയ കണ്ണൂരില്‍ 83.05 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. തൊട്ടു പിന്നില്‍ വടകരയാണ്, 82.48 ശതമാനം. 77.68 ശതമാനമാണ് സംസ്ഥാനത്തെ ആകെ പോളിങ്.

കാസര്‍ക്കോട് -80.57, കണ്ണൂര്‍- 83.05, വടകര-82.48, വയനാട് 80.31, കോഴിക്കോട്- 81.47, ആലത്തൂര്‍-80.33, ചാലക്കുടി-80.44, ആലപ്പുഴ-80.09 എന്നിവയാണ് എണ്‍പതു ശതമാനത്തിലേറെ പോളിങ്  രേഖപ്പെടുത്തിയ മണ്ഡലങ്ങള്‍. തിരുവനന്തപുരത്താണ് കുറവു പേര്‍ വോട്ടു ചെയ്യാനെത്തിയത്- 73.45%.

മലബാര്‍ മേഖലയില്‍ പൊന്നാനിയിലാണ് കുറവു വോട്ടിങ് നടന്നത്-74.96%. മലപ്പുറത്ത് 75.43 ശതമാനവും പാലക്കാട് 77.67 ശതമാനവും പേര്‍ വോട്ടു ചെയ്തു.

തൃശൂര്‍ 77.86, ചാലക്കുടി 80.44, എറണാകുളം 77.54, ഇടുക്കി 76.26, കോട്ടയം 75.29 എന്നിങ്ങനെയാണ് മധ്യ കേരളത്തിലെ വോട്ടിങ്.

മാവേലിക്കരയില്‍ 74.09 ശതമാനവും പത്തനംതിട്ടയില്‍ 74.19 ശതമാനവും കൊല്ലത്ത് 74.36 ശതമാനവും ആറ്റിങ്ങലില്‍ 74.23 ശതമാനവും പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.

You must be logged in to post a comment Login