ലോക്‌സഭാ തെരഞ്ഞെടുപ്പ്‌; അവസാന ഘട്ട വോട്ടെടുപ്പിന് തുടക്കമായി

പൊതു തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിന് തുടക്കമായി. ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ഉത്തർപ്രദേശിലെയും പഞ്ചാബിലെയും 13 മണ്ഡലങ്ങളിലുള്ളവർ ഇന്ന് ബൂത്തിലെത്തും.പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി ഉൾപ്പെടുന്ന മണ്ഡലങ്ങളിലാണ് ഉത്തർപ്രദേശിൽ വോട്ടെടുപ്പ്.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി കൊൽക്കത്തയിലെത്തി വോട്ട് രേഖപ്പെടുത്തി. സൗത്ത് കൊൽക്കത്തയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി സികെ ബോസ് വോട്ട് രേഖപ്പെടുത്തി. കൊൽക്കത്ത കോളേജിലെ ബൂത്തിലാണ് ബോസ് വോട്ട് രേഖപ്പെടുത്തിയത്. നോർത്ത് കൊൽക്കത്ത ബിജെപി സ്ഥാനാർത്ഥി രാഹുൽ സിൻഹ ജാഥവ്പൂരിൽ വോട്ട് ചെയ്തു.ബംഗാളിലെ 9 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

You must be logged in to post a comment Login