ലോക്‌സഭാ തെരഞ്ഞെടുപ്പ്: ചര്‍ച്ചകള്‍ക്കായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍, പ്രചാരണസമിതി അധ്യക്ഷന്‍ കെ.മുരളീധരന്‍ എന്നിവരോട് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവുമായിരിക്കും ചര്‍ച്ചകളിലെ മുഖ്യഅജണ്ട.

മറ്റന്നാള്‍ ഡല്‍ഹിയിലെത്താനാണ് ഹൈക്കമാന്‍ഡ് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസത്തോടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസിയും ലക്ഷ്യമിടുന്നത്.

You must be logged in to post a comment Login