ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടപടികള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. എല്ലാ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കും.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഏപ്രില്‍ 11 ന് ആരംഭിച്ച് മെയ് 19 നാണ് അവസാനിക്കുന്നത്. ഏപ്രില്‍ 11, 18, 23, 29, മെയ് 6, 12, 19 എന്നീ തീയതികളിലാണ് ഏഴ് ഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്നത്. അരുണാചല്‍ പ്രദേശ്, ആന്ധ്രാ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടക്കുന്നുണ്ട്.

അതേസമയം പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. എല്ലാ പോളിംങ് ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് 90 കോടി വോട്ടര്‍മാരാണുള്ളത്. ഇവര്‍ക്ക് വേണ്ടി പത്ത് ലക്ഷം പോളിംങ് ബൂത്ത് ഉണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു.

You must be logged in to post a comment Login