ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു വെങ്കലം ഉറപ്പിച്ചു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍പ്രതീക്ഷയായ പി.വി.സിന്ധു വെങ്കലം ഉറപ്പിച്ചു. ക്വാര്‍ട്ടറില്‍ ചൈനയുടെ ഷെന്‍സിയാന്‍ വാനിനെ തോല്‍പ്പിച്ചതോടെയാണ് സിന്ധു മെഡല്‍ ഉറപ്പിച്ചത്. 21-18, 21-17 എന്ന സ്‌കോറിനാണ് സിന്ധു ചൈനീസ് താരത്തെ അട്ടിമറിച്ചത്.
Untitled-3 copy
ഇതോടെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ താരമായി സിന്ധു മാറി.
പ്രകാശ് പദുകോണും അശ്വിനി ജ്വാലാ ഗുട്ട സഖ്യവും നേരത്തെ ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിരുന്നു.

 

You must be logged in to post a comment Login