ലോസ് ആഞ്ചലസ് സ്‌കൂളില്‍ വെടിവെപ്പ്; 12 വയസുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു; രണ്ട് കുട്ടികളുടെ നില ഗുരുതരം

 

കാ​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ലോ​സ് ആ​ഞ്ച​ല​സി​ൽ സ്കൂ​ളി​ല്‍ വെടിവെപ്പ്. പന്ത്രണ്ടുവയസുകാരിയാണ് വെടിവെപ്പ് നടത്തിയത്. വെ​ടി​വ​യ്പി​ൽ കൗ​മാ​ര​ക്കാ​രാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​രു​ത​രമായി പ​രി​ക്കേ​റ്റു. വെ​സ്റ്റ്‌​ലേ​ക് ജി​ല്ല​യി​ലെ സാ​ൽ​വ​ദോ​ർ കാ​സ്ട്രോ മി​ഡി​ൽ സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം.

കുട്ടിയെ പൊലീസ് ക​സ്റ്റ​ഡി​യി​ലെടുത്തു.   കു​ട്ടി​യി​ൽ ​നി​ന്നും പൊലീ​സ് ആ​യു​ധ​വും പി​ടി​ച്ചെ​ടു​ത്തു.

പ​തി​ന​ഞ്ചു​വ​യ​സു​ള്ള ആ​ൺ​കു​ട്ടി​ക്കും പെ​ൺ​കു​ട്ടി​ക്കു​മാ​ണ് വെടിയേറ്റത്. ആ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ലും പെ​ൺ​കു​ട്ടി​യു​ടെ ക​ണ​ങ്കൈ​യി​ലു​മാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​തി​നൊ​ന്നി​നും 33 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മൂ​ന്നു പേ​ർ​ക്കു നി​സാ​ര​പ​രി​ക്കേ​റ്റു. വെ​ടി​വ​യ്പി​നു​ണ്ടാ​യ കാ​ര​ണം എ​ന്തെ​ന്ന് വ്യക്തമല്ല.

You must be logged in to post a comment Login