ല്‍ നിന്നും 34 ലക്ഷം മാത്രം ഈടാക്കിയാല്‍ മതിയെന്ന് ഉത്തരവ്  

തിരുവനന്തപുരം  : തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക് പാലസിനെ സഹായിച്ച് സര്‍ക്കാര്‍. ലേക് പാലസില്‍ നിന്നും നികുതിയും പിഴയും ഈടാക്കാനുള്ള ആലപ്പുഴ നഗരസഭയുടെ തീരുമാനം സര്‍ക്കാര്‍ തള്ളി. ആലപ്പുഴ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവാണ് തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തള്ളിക്കളഞ്ഞത്. തോമസ് ചാണ്ടിയുടെ ലേക് പാലസില്‍ നിന്നും 1.17 കോടി രൂപ നികുതിയും പിഴയും ഈടാക്കാനായിരുന്നു ആലപ്പുഴ നഗരസഭ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറി ലേക് പാലസിന് നോട്ടീസും നല്‍കിയിരുന്നു. ഇതിനിടെയാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ നിന്നും നികുതിയും പിഴയുമായി 34 ലക്ഷം രൂപ മാത്രം ഈടാക്കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടത്.

സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. 34 ലക്ഷം രൂപ മാത്രം ഈടാക്കി തോമസ് ചാണ്ടിയുടെ ലേക് പാലസിന്റെ കയ്യേറ്റം ക്രമവല്‍ക്കരിക്കാന്‍ തദ്ദേശ വകുപ്പ് നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. വസ്തു സംബന്ധിച്ച് സര്‍ക്കാരിന് ഇടപെടാന്‍ അധികാരമുണ്ടെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലേക് പാലസില്‍ നിന്നും 1.17 കോടി രൂപ ഈടാക്കാന്‍ ആലപ്പുഴ നഗരസഭ ഏകകണ്ഠമായാണ് തീരുമാനമെടുത്തിരുന്നത്.

You must be logged in to post a comment Login