വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു; നിരവധിപേരെ വീടുകളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു. നിരവധിപേരെ വീടുകളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വയനാട്, കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരം റൂട്ടിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

‌കണ്ണൂർ,കാസർകോട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴയാണ് തുടരുന്നത്.വയനാട് ,കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ടും കാസർകോട് ,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.കാസർകോട്, കണ്ണൂർ കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിൽ 90 പേരെ രണ്ടു ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇരിട്ടി മണിക്കടവിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി.

കുഞ്ഞിമംഗലത്ത് കുളത്തിൽ വീണ യുവാവ് മരിച്ചു. കണ്ണൂർ – വയനാട് ജില്ലയ്ക്കള ബന്ധിപ്പിക്കുന്ന പാൽച്ചുരം റൂട്ടിൽ മണ്ണിടിഞ്ഞതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കാസർകോട് ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.പരപ്പ. കനകപ്പള്ളി വടക്കാംകുന്നിൽ വീട് തകർന്ന് 5 പേർക്ക് പരിക്കേറ്റു.വടകര വില്യാപ്പള്ളിയിൽ പത്ത് പേരെ അൻസാർ കോളേജിലേ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നാലു താലൂക്കുകളും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ മലയോര മേഖലയിലാണ് കനത്ത മഴ ലഭിച്ചത്. ജില്ലയിലെ തീരദേശ മേഖലയിൽ കടൽ കരയിലേക്ക് കയറി.ചലിയാറിലെ ജലനിരപ്പും ഉയർന്നു.

You must be logged in to post a comment Login