വടിവേലുവിന്റെ താരജാഡ സഹിക്കാവുന്നതില്‍ അപ്പുറം; സംവിധായകന്‍ ശങ്കര്‍ പരാതി നല്‍കി

 

Related image

ചെന്നൈ: ‘വൈകൈ പുയല്‍ വടിവേലുവിന്‍ തൊല്ലെ താങ്ക മുടിയലെ’ എന്നാണ് സാക്ഷാല്‍ ശങ്കര്‍ പോലും പറയുന്നത്. ശങ്കര്‍ നിര്‍മ്മിച്ചു വിജയ് നായകനായ പുലി ഒരുക്കിയ ചിമ്പുദേവന്റെ ഇംസൈ അരസന്‍ 24ാം പുലികേസിയുടെ ഷൂട്ടിംങ്ങിനിടയിലാണ് പ്രശ്‌നങ്ങള്‍ എല്ലാം. കോമഡി സൂപ്പര്‍താരം വടിവേലു നായക വേഷത്തിലെത്തിയ ചിത്രമാണ് ഇംസൈ അരസന്‍ 24ാം പുലികേസി ഇതിന്റെ രണ്ടാം ഭാഗത്തിലാണ് പ്രശ്‌നങ്ങളുടെ നീണ്ട നിര അനുഭവിക്കേണ്ടി വരുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് തന്നെ മുടങ്ങിയ അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. മൂന്നാം തവണയാണ് ഇപ്പോള്‍ ഷൂട്ടിങ് മുടങ്ങിയിരിക്കുന്നത്. വടിവേലുവിന്റെ പിടിവാശിയാണ് ചിത്രത്തെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് ശങ്കറും പ്രൊഡക്ഷന്‍ ടീമും പരാതിപ്പെടുന്നത്.വന്‍ തുകയാണ് ചിത്രത്തിലെ നായകവേഷത്തിനായി വടിവേലു പ്രതിഫലമായി ആവശ്യപ്പെട്ടത്.തുടര്‍ന്നും ആദ്യ ഭാഗത്തിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ വടിവേലുവിനെ അഭിനയിപ്പിക്കുകയായിരുന്നു ശങ്കര്‍. തുടര്‍ന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കകം വീണ്ടും പ്രതിഫലം ഉയര്‍ത്തി ചോദിച്ചു പിന്നീട് നിരവധി ചര്‍ച്ചകള്‍ക്കു ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്.

അടുത്തത് ചിത്രത്തിനായി ചാര്‍ട്ട് ചെയ്ത പല അഭിനേതാക്കളോടും ചേര്‍ന്ന് അഭിനയിക്കാന്‍ വടിവേലു വിമുഖത പ്രകടിപ്പിക്കുന്നതാണ്. മാത്രമല്ല തന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂമറെ സിനിമയ്ക്കായി നിയമിക്കണം എന്ന വടിവേലു ആവശ്യപ്പെടുകയും ശങ്കര്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ അയാളുടെ ജോലിയില്‍ തൃപ്തി തോന്നാത്തതിനാല്‍ പിരിച്ചുവിട്ടു. ഇതോടെയാണ് ഇപ്പോള്‍ ചിത്രം മുടങ്ങിയിരിക്കുന്നത്.

Image result for shankar vadivelu

എന്നാല്‍ ഇതിനെതിരെ വടിവേലു ചിത്രത്തില്‍ അഭിനയിക്കാതെ പ്രതിഷേധിക്കുകയാണ്. ഒരു അനുരഞ്ജനത്തിനും വടിവേലു തയാറാകുന്നില്ലത്രെ. പ്രൊഡ്യൂസേര്‍സ് അസോസിയേഷനും നടികര്‍ സംഘത്തിനും ശങ്കര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടികര്‍ സംഘം വടിവേലുവിനോട് വിശദീകരണം തേടിയിരിക്കുകയാണ്.

മിസ് വേള്‍ഡ് റണ്ണര്‍അപ്പ് ആയ കേരളത്തിന്റെ സ്വന്തം പാര്‍വ്വതി ഓമനക്കുട്ടനാണ് ഇംസൈ അരസന്‍ 24ാം പുലികേസിയില്‍ വടിവേലുവിന്റെ നായികയാകുന്നത്. ഇംസൈ അരസന്‍ 24ാം പുലികേസി ഒന്നാം ഭാഗം സാമ്പത്തികമായി വന്‍വിജയം നേടുകയായിരുന്നു. വടിവേലു ഇരട്ടവേഷത്തിലാണ് ഈ സിനിമയില്‍ അഭിനയിച്ചത്. സഹോദരന്മാരായ ഈ രണ്ട് കഥാപാത്രങ്ങളില്‍ ഒരാള്‍ പേടിത്തൊണ്ടനായ ഒരു രാജാവും, മറ്റേയാള്‍ മറ്റൊരിടത്ത് ജനിച്ച് വളര്‍ന്ന ധൈര്യശാലിയായ ഒരു യുവാവുമാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരാള്‍ക്ക് മറ്റേയാളായി അഭിനയിക്കേണ്ടി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

You must be logged in to post a comment Login