വനിതകളുടെ നേതൃത്വത്തില്‍ `വനിത സംരംഭക നെറ്റ്‌വര്‍ക്കി’ന് തുടക്കമായി

3048907-poster-p-1-4-ways-for-millennial-women-to-prepare-for-leadership-rolesകൊച്ചി: കേരളത്തിലെ വനിത സംരംഭകരുടെ നനേതൃത്വത്തില്‍ `വനിത സംരംഭക നെറ്റ്‌വര്‍ക്കി’ന് (ഡബ്ല്യുഇഎന്‍`വെന്‍’) കൊച്ചിയില്‍ തുടക്കം കുറിച്ചു. സഹകരണം, പരിശീലനം, നിരീക്ഷണം തുടങ്ങിയവയിലൂടെ വനിത സംരംഭകരുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആദ്യമായാണ് ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നത്. ഹോട്ടല്‍ ഒലിവ് ഡൗണ്‍ടൗണില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ `വെന്‍’ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുമെന്ന് അറിയിച്ചു.
വനിതകളുടെ വലിയൊരു കൂട്ടായ്മയുടെ ഭാഗമായി കൊണ്ട് വെന്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സംരംഭം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. ഒഇഎന്‍ കണക്‌റ്റേഴ്‌സ് ലിമിറ്റഡ് എംഡി പമേല അന്ന മാത്യു, ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ് എംഡി ജോണ്‍ കുര്യാക്കോസ് , വിന്നര്‍ ഇന്‍ യു സിഇഒ ഷമീം റഫീഖ്, വിസ്റ്റാര്‍ എംഡി ഷീല കൊച്ചൗസേഫ്, സണ്‍റൈസ് ഹോസ്പിറ്റല്‍ എംഡി പര്‍വീണ്‍ ഹഫീസ്, കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വാട്‌സ്ആപ് ഗ്രൂപ്പായി തുടക്കമിട്ട വെന്‍ മൂന്ന് മാസത്തിനുള്ളില്‍ വനിത സംരംഭകര്‍ക്ക് ശക്തമായൊരു അടിത്തറയായി മാറുകയായിരുന്നു. 200ലധികം അംഗങ്ങളുണ്ട്. ഇതില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ഉള്‍പ്പെടെയുണ്ട്. സംരംഭകരില്‍ നിന്നും ലഭിച്ച പ്രതികരണകരണങ്ങള്‍ ആവേശം നല്‍കുന്നതായിരുന്നുവെന്നും ഇതൊരു വനികളുടെ എക്കോസിസ്റ്റമായി വളര്‍ത്തിയെടുക്കുകയെന്ന ഉത്തരവാദിത്വമാണ് ഞങ്ങള്‍ നിറവേറ്റിയതെന്ന് വെന്‍ അംഗമായ ഷീല കൊച്ചൗസേഫ് പറഞ്ഞു. ഇവര്‍ക്ക് വേണ്ട സഹായങ്ങളും പരീശീലനങ്ങളും തുടര്‍ന്നു നല്‍കുമെന്നും അറിയിച്ചു. വനിത സംരംഭകര്‍ക്ക് പ്രോല്‍സാഹനവും പിന്തുണയും നല്‍കി നേതൃപാടവം വികസിപ്പിക്കുന്നതില്‍ തടസമില്ലാതെ മുന്നേറുന്നതിനുള്ള അവസരമാണ് ഇതുവഴിയൊരുക്കുന്നതെന്ന് പുഷ്പി മുരിക്കന്‍ വെന്നിന്റെ ലക്ഷ്യങ്ങള്‍ വിശദമാക്കി കൊണ്ട് പറഞ്ഞു.

You must be logged in to post a comment Login