വനിതകള്‍ക്കു മാത്രമായി ജലസ്, മൊഹര്‍ സ്റ്റോര്‍ ഫോക്കസ് മാളില്‍ തുറന്നു

കോഴിക്കോട്: വനിതകള്‍ക്ക് മാത്രമായി വൈവിദ്ധ്യമാര്‍ന്ന ഫാഷന്‍ വസ്ത്രങ്ങളുടെ ശ്രേണിയുമായി ജലസ് 21, മൊഹര്‍ സ്റ്റോര്‍ കോഴിക്കോട് ഫോക്കസ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
മിസ് മലബാര്‍ മത്സരത്തിലെ ബെസ്റ്റ് ബ്യൂട്ടിഫുള്‍ ടാലന്റ് പ്രണതി റോയ് ആണ് സ്ത്രീകള്‍ക്കു വേണ്ടി മാത്രമുള്ള ഫാഷന്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്.ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്റെ ഭാഗമായ ഇന്‍ഡസ് ലീഗാണ് ജലസ് 21, മൊഹര്‍ സ്റ്റോര്‍ കോഴിക്കോട് എത്തിച്ചത്. വനിതകള്‍ക്കു വേണ്ടിയുള്ള 3 ഹിപ് സൈസ് ജീന്‍സ് ആദ്യമായി വിപണിയിലെത്തിച്ചത് ജലസ് 21 ആണ്. ആകര്‍ഷകവും പ്രചോദനകരവും കുറ്റമറ്റതും വിശിഷ്ടവുമാണ് ജലസ്21 ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍.

 

വില 299 രൂപ മുതല്‍ 2199 രൂപ വരെ. ആധുനിക ഇന്ത്യന്‍ വനിതയുടെ മുഖമുദ്രയാണ് മൊഹര്‍. ഇന്ത്യയുടെയും പാശ്ചാത്യ ലോകത്തിന്റെയും സ്വാധീനം മിശ്രണം ചെയ്ത മൊഹര്‍, ചാരുതയിലും സൗന്ദര്യത്തിലും പരിഷ്‌ക്കാരത്തിലും വേറിട്ടു നില്‍ക്കുന്നു. പരമ്പരാഗത ഇന്ത്യന്‍ ആശയങ്ങളും പാറ്റേണുകളും പാശ്ചാത്യ വേഷവിധാനങ്ങളില്‍ ഇഴപാകിയവയാണ് മൊഹര്‍ ശ്രേണി. മൊഹറിന്റെ സെലിബ്രേഷന്‍ വെയര്‍ രൂപകല്പന ചെയ്തിരിക്കുന്നത് പ്രശസ്ത ഡിസൈനര്‍ രാഹുല്‍ മിശ്ര ആണ്. കോഴിക്കോട്ടെ സ്ത്രീകളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് തങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്ന് ഇന്‍ഡസ് ലീഗ് ക്ലോത്തിങ്ങ് സിഇഒ രചന അഗര്‍വാള്‍ പറഞ്ഞു. സ്ത്രീകള്‍ക്കു മാത്രമുള്ള ഫാഷന്‍ വസ്ത്ര ശേഖരം കോഴിക്കോട് എത്തിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചത് ഇതാണെന്നും അവര്‍ പറഞ്ഞു

You must be logged in to post a comment Login