വനിതാ കമ്മീഷന് കള്ളപ്പരാതികള്‍ നല്‍കുന്നത് ഖേദകരം: ഡോ. ജെ. പ്രമീളാ ദേവി

നീതി ലഭിക്കേണ്ടവരുടെ അവസരം നഷ്ടപ്പെടുത്തു നിലയില്‍ വനിതാ കമ്മീഷന് കള്ളപ്പരാതികള്‍ നല്‍കുന്ന പ്രവണത വര്‍ധിച്ചതായി കമ്മീഷനംഗം ഡോ. ജെ. പ്രമീളാ ദേവി പറഞ്ഞു. prameelaആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ബന്ധുക്കളെയുമൊക്കെ ബുദ്ധിമുട്ടിക്കുക ലക്ഷ്യമിട്ട് ഏറെ കള്ളപ്പരാതികള്‍ ലഭിക്കുന്നു. പൊലീസ്, ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി ബന്ധുക്കള്‍ക്കെതിരേ പോലും കള്ളപ്പരാതിയുന്നയിച്ച് കമ്മിഷനെ സമീപിക്കുന്നു. പരാതികള്‍ വിശദമായി പരിശോധിക്കുമ്പോള്‍ പലതും അസത്യമെന്ന് ബോധ്യപ്പെടുന്നു. പരാതി പരിഹരിച്ച് നീതി ലഭ്യമാക്കുന്ന സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത ശരിയല്ല. നീതി ലഭിക്കേണ്ടവരുടെ അവസരം നഷ്ടപ്പെടുത്തു നിലയില്‍ കള്ളപ്പരാതികള്‍ സമര്‍പ്പിക്കുത് ഖേദകരമാണ്-കമ്മീഷനംഗം പറഞ്ഞു.

You must be logged in to post a comment Login