വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സബീനാ ജേക്കബ് അന്തരിച്ചു

sabeena

തിരുവനന്തപുരം: കേരള വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും സെലക്‌ഷൻ കമ്മിറ്റി അധ്യക്ഷയുമായിരുന്ന സബീനാ ജേക്കബ് അന്തരിച്ചു. 62 വയസ്സായിരുന്നു. കുമാരപുരം ടാഗോർ ഗാർഡൻ ഹൗസ് നമ്പർ 29-ൽ വച്ചായിരുന്നു അന്ത്യം.

മൃതദേഹം ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം തൈക്കാട്ടുള്ള കേരള ക്രിക്കറ്റ് അസോസിയേഷൻ ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കോട്ടയം വേളൂർ പാണംപടി സെന്റ്‌ മേരീസ് യാക്കോബായ സുറിയാനിപള്ളിയിൽ ചരമ ശുശ്രൂകൾക്ക് ശേഷം വൈകിട്ട് നാല് മണിക്കാണ് സംസ്കാരം.

1977 മുതൽ 81 വരെ കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്ന സബീനാ കഴിഞ്ഞ കുറെ മാസങ്ങളായി രോഗബാധിതയായിരുന്നു. തിരുവനന്തപുരം ജില്ലാ വിമെൻസ് ക്രിക്കറ്റ് അസോസിയേഷന്റെയും കേരള സ്‌റ്റേറ്റ് വിമെൻസ് ക്രിക്കറ്റ് അസോസിയേഷന്റേയും സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉദ്യോഗസ്ഥ എന്ന നിലയിൽ തിരുവനന്തപുരം, എറണാകുളം, കോട്ടയം, അടൂർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു. ബിസിസിഐ വിമൻസ് ക്രിക്കറ്റ് ഏറ്റെടുത്ത ശേഷം കഴിഞ്ഞ അഞ്ചു വർഷമായി സിലക്‌ഷൻ കമ്മിറ്റി ചെയർപഴ്സൻ ആയിരുന്നു.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ മുൻ അധ്യാപകൻ പരേതനായ ടിറ്റോ കെ ചെറിയാനാണ് ഭർത്താവ്. സുബിൻ ജേക്കബ് ചെറിയാൻ,  റോഹൻ ജേക്കബ് ചെറിയാൻ എന്നിവരാണ് മക്കൾ.

You must be logged in to post a comment Login