വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിലക്ക്

അഞ്ച് വനിതാ ക്രിക്കറ്റ് താരങ്ങളെ പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ആറുമാസത്തേക്ക് വിലക്കി. മുള്‍ട്ടാന്‍ പ്രവിശ്യയിലെ ക്രിക്കറ്റ് ക്ലബിലെ അംഗങ്ങളെയാണ് വിലക്കിയത്. ടെലിവിഷന്‍ ഷോയില്‍ ക്ലബിന്റെ ചെയര്‍മാനും സെലക്ഷന്‍ കമ്മിറ്റി അംഗത്തിനുമെതിരെ ലൈഗീക ആരോപണം ഉന്നയിച്ചതിനാണ് താരങ്ങളെ വിലക്കിയത്. പിസിബിയുടെ അന്വേഷണത്തില്‍ വനിതാ താരങ്ങള്‍ ഉന്നയിച്ച ആരോപണം തെറ്റാണെന്ന് തെളിഞ്ഞതിനെതുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്.

You must be logged in to post a comment Login