വന്‍ വിലക്കുറവില്‍ ഇരുചക്രവാഹനങ്ങള്‍ വാങ്ങാം

ഇന്നാണ് ഇരുചക്രവാഹനങ്ങള്‍ വാങ്ങാന്‍ പറ്റിയ ദിവസം. ഇന്നും നാളെയും ബൈക്കോ സ്‌കൂട്ടറോ വാങ്ങിയാല്‍ വിലയില്‍ 20,000 രൂപ വരെ വിലക്കുറവില്‍ കിട്ടാന്‍ സാധ്യത. ബിഎസ് 3 വാഹനങ്ങള്‍ അടുത്ത മാസം ഒന്നുമുതല്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വില കുറച്ച് സ്റ്റോക്ക് വിറ്റഴിക്കാനുള്ള സാധ്യത ഓട്ടോ ലോകത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഒരു ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 15,000 മുതല്‍ 20,000 രൂപ വരെ കുറയുവാനാണ് പദ്ധതിയിടുന്നത്. ഹോണ്ട സിബിആര്‍ ബൈക്കിന് 15,000 രൂപയുടെ വിലക്കിഴിവുണ്ട്.

ഇത്തരം നിരോധിക്കപ്പെട്ട വാഹനങ്ങള്‍ വില്‍ക്കുന്നത് നിയന്ത്രണങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ ഈ മാസം പകുതി മുതല്‍ക്ക് വിവിധ കമ്പനികള്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഒന്നിന് മുന്‍പ് ഈ വാഹനങ്ങള്‍ സ്റ്റോക്ക് വിറ്റു തീര്‍ക്കുന്നതിനാണ് കമ്പനികള്‍ ഉദ്ദേശിക്കുന്നത്.

ഇത്തരത്തിലുണ്ടായ കോടതി വിധികൊണ്ട് ലക്ഷങ്ങളുടെ നഷ്ടമാണ് കമ്പനികള്‍ക്ക് വരാന്‍ പോകുന്നത് ഇതിന്റെ തോത് കുറയ്ക്കുകയാണ് ഇനിയുള്ള ലക്ഷ്യം. അതിനായി എത്രത്തോളം ബൈക്കുകള്‍ വില്‍ക്കാന്‍ സാധിക്കുമെന്നാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ മറ്റുവാഹനങ്ങള്‍ക്ക് ഇത് ബാധകമല്ല.

You must be logged in to post a comment Login