വയറുവേദനമൂലം പുറത്തായ റെന്‍ഷാ ടീമിന് വേണ്ടി വീണ്ടും ക്രീസിലെത്തി നേടിയത് അര്‍ധസെഞ്ച്വറി

ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസിസ് ഇന്നലെ ആരംഭിച്ച ഒന്നാം ടെസ്റ്റിലെ ആദ്യ ഓവറുകളില്‍ മികച്ച പര്കടനം കാഴ്ച്ച വെച്ചെങ്കിലും പിന്നീട് അടി പതറുന്ന കാഴ്ച്ചയാണ് കണ്ടത്. ഡേവിഡ് വാര്‍ണറും മാറ്റ് റെന്‍ഷോയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 82 റണ്‍സ് കട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. വാര്‍ണര്‍ പുറത്ത് പോയി ഒരു പന്ത് കൂടി കഴിഞ്ഞപ്പോല്‍ അതുവരെ മികച്ച ബാറ്റിങ് പുറത്തെടുത്ത റെന്‍ഷാ വയറുവേദന മൂലം റിട്ടയര്‍ഡ് ഹര്‍ട്ടായി പുറത്തേക്ക് പോയി.ഇതോടെ മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായ ഓസിസി പിന്നീട് വലിയ തിരിച്ചടിയാണ് നേരിട്ടത്.

മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡറും സമൂഹമാധ്യമങ്ങളിലൂടെ നിരവധിപേരും റെന്‍ഷോയ്‌ക്കെതിരെ രംഗത്ത് വന്നതിനെത്തുടര്‍ന്ന് ഓസിസിന് നാല് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ റെന്‍ഷോ വീണ്ടും ക്രീസിലെത്തി. പിന്നീട് അര്‍ധ സെഞ്ച്വറി നേടിയതിന് ശേഷമാണ് അദ്ദേഹം പുറത്തായത്.

ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ടീമുകളിലെ താരങ്ങള്‍ക്ക് ആദ്യമായല്ല ഇവിടുത്തെ സാഹചര്യങ്ങല്‍ പിടിക്കാതെ വരുന്നത്. 1986 ല്‍ ചെന്നൈയില്‍ ടൈയില്‍ അവസാനിച്ച പ്രസിദ്ധമായ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റില്‍ ഓസിസ് താരം ഡീന്‍ ജോണ്‍സണ്‍ ഛര്‍ദ്ദിയെത്തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി പുറത്തേക്ക് പോകണമെന്ന് പറഞ്ഞിട്ടും സെഞ്ച്വറി നേടി നില്‍ക്കുന്ന അദ്ദേഹത്തെ നായകന്‍ അലന്‍ ബോര്‍ഡര്‍ അതിന് അനുവദിച്ചില്ല. 210 റണ്‍സ് അന്ന് കുറിച്ച ജോണ്‍സ് പക്ഷേ മത്സരത്തിന് ശേഷം ആശുപത്രിയിലാകുകയും ഏഴ് കിലോയോളം തൂക്കം കുറയുകയും ചെയ്തിരുന്നു.

1988ല്‍ ബംഗളുരുവില്‍ ടെസ്റ്റിനെത്തിയ ന്യൂസിലാന്‍ഡ് ടീമില്‍ നിരവധി പേര്‍ക്കാണ് വയറുവേദനയടക്കമുള്ള അസ്വസ്ഥതകളുണ്ടായത്. 1993 ലെ പര്യടനത്തിലെ രണ്ടാം ടെസ്റ്റിനിടെ ഭക്ഷണം കഴിച്ചത് പ്രശ്‌നമായ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ചിന് മത്സരം നഷ്ടമായിരുന്നു.

You must be logged in to post a comment Login