വയല്‍ നിറച്ച് മഴ; മനം നിറഞ്ഞ് നെല്‍കര്‍ഷകര്‍  

സുല്‍ത്താന്‍ ബത്തേരി: കൃത്യതയോടെ കാലവര്‍ഷമെത്തിയത് കര്‍ഷകര്‍ക്ക് അനുഗ്രഹമായി. വേനല്‍ മഴക്ക് പിന്നാലെ കാലവര്‍ഷവും ആരംഭിച്ചതോടെ ജില്ലയിലെ വയലുകള്‍ സജീവമായിരിക്കുകയാണ്. നിലം ഉഴുത് നെല്‍കൃഷിക്ക് പാകമാക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. വയലുകളില്‍ വെള്ളമെത്തിയതോടെ ജില്ലയിലെങ്ങും വയലുകളില്‍ വരമ്പിറക്കലും, കെട്ടലും, നിലം ശരിയാക്കലും, വിത്ത് വിതക്കലും തകൃതിയാണ്.
നെല്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് ഇത്തവണ ജില്ലയില്‍. കഴിഞ്ഞ 10 വര്‍ഷത്തിന്നിടെ ആദ്യമായിട്ടാണ് ജൂണ്‍ മാസത്തില്‍ തന്നെ നെല്‍കൃഷിയിറക്കാന്‍ കഴിയുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നു. മഴ നല്ലരീതിയില്‍ ലഭിച്ചാല്‍ നല്ല വിളവുലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ മഴ കൃത്യമായി ലഭിക്കാതിരുന്നതിനാല്‍ നെല്‍വിളവിനേയും കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ കൃത്യസമയത്ത് മഴലഭിച്ചതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ തരിശിട്ടഭൂമിയിലും കര്‍ഷകര്‍ നെല്‍കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ്.
അതേസമയം തൊഴിലാളികളെ കിട്ടാത്തത്് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പരമ്പരാഗത നെല്‍കൃഷിയിറക്കുന്ന രീതിയില്‍നിന്ന് മാറി യന്ത്രങ്ങള്‍ ഈ സ്ഥാനം കയ്യടിക്കിയിട്ടുണ്ട്്. എന്തായാലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൃത്യസമയത്ത്് നെല്‍കൃഷിയിറക്കാന്‍ സാധിക്കുമെന്നസന്തോഷത്തിലാണ് കര്‍ഷകര്‍.

You must be logged in to post a comment Login