വരട്ടിയെടുത്ത കക്കയിറച്ചി

15202717_1085222271595526_470839720585587244_n

കക്കയിറച്ചി1 കിലോ

ചുവന്നുള്ളികാല്‍ കിലോ

മഞ്ഞള്‍പ്പൊടിഅര ടീസ്പൂണ്‍

മുളകുപൊടി 1 ടീസ്പൂണ്‍

കുരുമുളകുപൊടി1 ടീസ്പൂണ്‍

മല്ലിപ്പൊടി2 ടേബിള്‍സ്പൂണ്‍

പെരുഞ്ചീരകം1 ടീ സ്പൂണ്‍

വെളുത്തുള്ളി 8 അല്ലി

ഇഞ്ചി1 കഷ്ണം

പച്ചമുളക്5

തേങ്ങ ചിരവിയത്1 മുറി

ഉപ്പ്

കറിവേപ്പില

വെളിച്ചെണ്ണ

കക്കയിറച്ചി നല്ലപോലെ കഴുകി ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി വയ്ക്കുക. വെളുത്തുള്ളി, ഇഞ്ചി, തേങ്ങ, പച്ചമുളക്, പെരുഞ്ചീരകം എന്നിവ അരയ്ക്കുക. അധികം അരയരുത്. ഇതും മസാലപ്പൊടികളും കക്കയിറച്ചിയില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കണം. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇതിലേക്ക് ചുവന്നുള്ളി അരിഞ്ഞു ചേര്‍ക്കുക. കറിവേപ്പിലയും ചേര്‍ക്കണം. ഇത് നന്നായി മൂത്തുവരുമ്പോള്‍ കക്കയിറച്ചി ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. നന്നായി വെന്തു കഴിയുമ്പോള്‍ വെള്ളം നല്ലപോലെ വറ്റിച്ച് ഇളക്കിയെടുക്കാം. ഇതൊന്നു കഴിച്ചശേഷം പറയൂ മറ്റെന്തു ഇറച്ചിയേക്കാളും കേമന്‍ ഇതുതന്നെയെന്ന്. ഒരു കാര്യം കൂടി, നല്ല കള്ളുഷാപ്പുകളിലെ പ്രധാന വിഭവമാണ് കക്കയിറച്ചി എന്നു മറക്കേണ്ട

You must be logged in to post a comment Login