വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസം; കടല്‍വെള്ളത്തില്‍ നിന്നും ശുദ്ധജലവുമായി ശാസ്ത്രജ്ഞന്മാര്‍

water-1മുംബൈ: വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ രംഗത്ത്. കടല്‍വെള്ളം കുടിവെള്ളമാക്കി മാറ്റി വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 13 ഓളം സംസ്ഥാനങ്ങള്‍ക്ക് ജലമെത്തിക്കാനാണ് പദ്ധതി. ഇതിലൂടെ ദിവസവും 60 ലക്ഷം ലിറ്ററോളം ജലം എത്തിക്കാന്‍ കഴിയുമെന്ന് ശാസ്ത്രഞ്ജന്മാര്‍ പറയുന്നു.

ബാബാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്മാരാണ് കടല്‍വെള്ളത്തില്‍ നിന്നും ശുദ്ധജലം വേര്‍തിരിച്ചെടുക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്താണ് പദ്ധതിക്കായി പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. കൂടംകുളം ആണവനിലയിത്തില്‍ ഈ ശുദ്ധജലം ഉപയോഗിക്കുന്നുണ്ട്.

വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം. പഞ്ചാബ്, ബംഗാള്‍, രാജസ്ഥാന്‍, എന്നിവടങ്ങളില്‍ പ്ലാന്റ് നിര്‍മ്മിച്ചിട്ടുണ്ട്.

You must be logged in to post a comment Login