വരാപ്പുഴ കസ്റ്റഡി മരണം: സിഐ ക്രിസ്പിന്‍ സാം അറസ്റ്റില്‍; സിഐ കേസില്‍ അഞ്ചാം പ്രതിയാകും

സി.ഐ ക്രിസ്പിന്‍ സാമിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെന്നാണ് വിവരം. ശ്രീജിത്തിനെ  കസ്റ്റഡിയില്‍ മര്‍ദിച്ചവരില്‍ സിഐ ഇല്ല എന്നതാണ് കാരണം. സിഐക്കെതിരെ നിലവിലുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ്. എങ്കിലും പ്രത്യേക അന്വേഷണസംഘം ജാമ്യം നല്‍കില്ല.

ഐ.ജിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം ക്രിസ്പിനെ ചോദ്യംചെയ്തത്.  കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചു, രേഖകളില്‍ തിരിമറി നടത്താന്‍ കൂട്ടുനിന്നു എന്നീ കുറ്റങ്ങളാണ് സിഐ ക്രിസ്പിന്‍ സാമിനെതിരെ പ്രധാനമായും ചുമത്തിയത്.

മേല്‍നോട്ടത്തിലെ ഈ പിഴവാണ് സിഐ ക്രിസ്പിന്‍ സാമിന് വിനയായത്.  രാത്രിയില്‍ കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ അറസ്റ്റ് ചെയ്തത് രാവിലെ എന്ന മട്ടില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ രേഖകളില്‍ ഒപ്പിട്ടുനല്‍കുകയും ചെയ്തു. ഇങ്ങനെ അന്യായ തടങ്കലിന് സിഐ ഒത്താശ ചെയ്തുവെന്നും കണക്കുകൂട്ടിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ അറസ്റ്റ്.

You must be logged in to post a comment Login