വരുന്നു… വിവോ എക്‌സ് 3

സ്ക്രീന്‍ വലിപ്പമുള്ള കനം കുറഞ്ഞ ഫോണുകളോടാണ് വിപണിക്ക് പ്രിയം…. ആഗസ്ത് 22ന് ചൈനയിലെ ബെയ്ജിങ്ങില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ച ‘വിവോ എക്‌സ് 3’ ( v-ivo X3 ) എന്ന മോഡല്‍ ഈ രംഗത്ത് പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. വെറും 5.75 മില്ലി മീറ്റര്‍ മാത്രമാണ് ഈ ഫോണിന്റെ കനം.ചൈനീസ് കമ്പനിയായ ഹ്വാവേയുടെ 6.16 മില്ലി മീറ്റര്‍ കനമുള്ള അസെന്‍ഡ് പി 6 മോഡലിനെ പിന്തള്ളിയാണ് വിവോ വിപണി കൈയ്യടക്കാന്‍ തുടങ്ങുന്നത്. സാംസങ് ഗാലക്‌സി എസ്4 ന് 7.9 മില്ലി മീറ്ററും ഐഫോണ്‍ 5 ന് 7.6 മില്ലി മീറ്ററും എച്ച്.ടി.സി.വണ്ണിന് 9.3 മില്ലി മീറ്ററുമാണ് കനം .
കനം കുറവാണെങ്കിലും ഫോണിന്റെ സവിശേഷതകള്‍ കുറവല്ല.1280 ത 720 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ അഞ്ച് ഇഞ്ച് ഐ.പി.എസ്. ഡിസ്‌പ്ലേ മികച്ച ദൃശ്യാനുഭവം നല്‍കും.

Vivo-X3-Smartphone-image-11.5 ജിഗാ ഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസ്സര്‍, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഓപ്പറേറ്റിങ് സിസ്റ്റം, വണ്‍ ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, എട്ട് മെഗാ പിക്‌സല്‍ പിന്‍ ക്യാമറ, അഞ്ച് മെഗാ പിക്‌സല്‍ മുന്‍ ക്യാമറ, 2000 എം.എ.എച്ച്. ബാറ്ററി, 150 ഗ്രാം ഭാരം എന്നിവയാണ് മറ്റ് പ്രധാന പ്രത്യേകതകള്‍.നീല നിറമാണ് ഫോണിന്. വെളുപ്പ് നിറത്തിലും ഈ മോഡല്‍ ഉണ്ടെങ്കിലും കനം അല്പം കൂടും 5.95 മില്ലി മീറ്റര്‍.വിവോ എക്‌സ് 3 അടുത്ത മാസം വിപണിയില്‍ എത്തും 410 ഡോളര്‍ (ഏകദേശം 26,400 രൂപ) ആയിരിക്കും വില. ഈ ഫോണ്‍ ഇന്ത്യയില്‍ എന്ന് ലഭ്യമാകും എന്നത് സംബന്ധിച്ച് സൂചനകള്‍ ഒന്നുമില്ല.

വിരല്‍കൊണ്ട് സ്ക്രീനില്‍ C എന്നെഴുതിയാല്‍ നമ്പര്‍ ഡയല്‍ ചെയ്യാം. e എന്നെഴുതിയാല്‍ ഇന്റര്‍നെറ്റ് ബ്രൗസിങ്ങും സാധ്യമാകും. ക്യാമറ, വീഡിയോ, മ്യൂസിക് തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാനും ഇത്തരം ‘ഷോര്‍ട്ട്കട്ടു’കളുണ്ട്.സ്ക്രീനില്‍ തൊടാതെ മുകളിലൂടെ കൈവീശിയാല്‍ ഫോണ്‍ അണ്‍ലോക്ക് ആകുന്നത് ഉള്‍പ്പെടെ ഏറ്റവും നൂതന സാങ്കേതിക വിദ്യകളെല്ലാം വിവോ എക്‌സ് 3 യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വിവോ’ എന്ന ചൈനീസ് മൊബൈല്‍ കമ്പനി ് അത്ര പരിചയമില്ലെങ്കിലും ആള്‍ അത്ര നിസ്സാരക്കാരനല്ല. റഷ്യന്‍ ഗൃഹോപകരണ വിപണിയില്‍ മുഖ്യസ്ഥാനമാണ് ‘വിവോ’യുടെ മാതൃകമ്പനിയായ ബി.ബി.കെ. ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന് ഉള്ളത്. 2004 മുതല്‍ ബി.ബി.കെ. അമേരിക്കയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

നോക്കിയ ലൂമിയ 1020, സാംസങ് ഗാലക്‌സി എസ് 4 സൂം എന്നിവയെ വെല്ലാന്‍ ‘എന്‍1’ എന്ന പേരില്‍ ക്യാമറ  ഫോണ്‍ സപ്തംബറില്‍ വിപണിയില്‍ ഇറക്കും എന്ന്  ‘ഓപ്പോ’അടുത്തിടെ  പ്രഖ്യാപനം നടത്തിയിരുന്നു.നിലവിലുള്ള എല്ലാ ക്യാമറ ഫോണുകളുടെയും പ്രധാന ന്യൂനത കുറഞ്ഞ വെളിച്ചത്തില്‍ നല്ല ചിത്രങ്ങളെടുക്കാന്‍ കഴിയില്ല എന്നതാണ്. ഇത്തരമൊരു പ്രശ്‌നം ‘എന്‍1’ല്‍ ഉണ്ടാകില്ല എന്നാണ് ‘ഓപ്പോ’യുടെ അവകാശവാദം.

You must be logged in to post a comment Login