വരുന്നൂ, സ്റ്റിയറിംഗില്ലാത്ത കാര്‍

 


സ്റ്റിയറിങ്ങും പെഡലുകളും ഇല്ലാത്ത കാര്‍ വികസിപ്പിച്ചെന്ന അവകാശവാദവുമായി ജനറല്‍ മോട്ടോഴ്‌സ്. ഫുള്‍ ഓട്ടോമേഷന്‍ ടെക്‌നോളജിയുമായാണ് ജനറല്‍ മോട്ടോഴ്‌സ് എത്തുന്നത്. ഷെവര്‍ലെ ബോള്‍ട്ട് ഇവി എന്നാണ് ക്രൂസ് എവി വിഭാഗത്തില്‍പ്പെട്ട ഇലക്ട്രിക് കാറിന്റെ പേര്.

എവിടേക്കു പോകണം എന്നതു സംബന്ധിച്ചു വാഹനത്തിനുള്ള മാപ്പില്‍ രേഖപ്പെടുത്തിയാല്‍ വാഹനം തനിയെ നീങ്ങുമെന്നാണ് ജനറല്‍ മോട്ടോഴ്‌സ് പറയുന്നത്. ലേസര്‍ സെന്‍സര്‍, ക്യാമറ, റഡാര്‍ എന്നിവയെ വാഹനത്തിനുള്ളിലെ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കാറിന്റെ ഓട്ടം. ഇതിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത മാപ്പിങ് ടെക്‌നോളജിയുടെ സഹായത്തോടെയാണ് കാറിന്റെ സഞ്ചാരം. ത്തരത്തില്‍ ലോകത്തില്‍ ആദ്യത്തെ പ്രൊഡക്ഷന്‍ വാഹനങ്ങളാണ് ജനറല്‍ മോട്ടോഴ്‌സ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സാന്‍ഫ്രാന്‍സിസ്‌കോയിലെയും ഫീനിക്‌സിലെയും തിരക്കേറിയ നഗരത്തില്‍ കാറിന്റെ മാസങ്ങള്‍ നീണ്ട പരീക്ഷണ ഓട്ടം അവസാനിച്ചതിനു പിന്നാലെയാണ് വാണിജ്യാടിസ്ഥാനത്തില്‍ വാഹനം വില്‍ക്കാന്‍ തയാറാണെന്ന് ജനറല്‍ മോട്ടോഴ്‌സ് അറിയിച്ചത്.

എത്രവേഗത്തില്‍ പോകണമെന്നും എത്രസമയം കൊണ്ട് എത്തണമെന്നും രേഖപ്പെടുത്തിയാല്‍ വാഹനം കൃത്യമായി ലക്ഷ്യസ്ഥാനത്ത് യാത്രികരെ എത്തിക്കും. ഇ ഇതു സംബന്ധിച്ച സുരക്ഷ മാനദണ്ഡങ്ങളുമായി മുന്നോട്ടു പോകാനായി യുഎസ് ഡിപാര്‍ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിനു ജിഎം കത്തു നല്‍കി. അടുത്ത വര്‍ഷം വാഹനം വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

You must be logged in to post a comment Login