വര്‍ണം.. വിസ്മയം

 

എ.ജി. സജികുമാര്‍

പ്രകൃതിയും നാട്ടിന്‍ പുറത്തെ നടവഴിയും കുന്നിന്‍ചരിവുകളും ചെടികളും പൂക്കളും ആകാശപറവകളും പ്രകൃതിഭംഗികളും പെന്‍സില്‍ ഡ്രോയിംഗിലൂടെ പകര്‍ത്തി സുഹൃത്തുക്കളുടേയും അദ്ധ്യാപകരുടേയും കണ്ണിലുണ്ണിയായ് മാറിയ ചിത്രകാനാണ് ചെങ്ങന്നൂര്‍ പേരിശേരി അമൃദുരേത്ത് വീട്ടില്‍ ഏ.സി വര്‍ഗ്ഗീസിന്റേയും ഏലിയാമ്മ വര്‍ഗീസിന്റെയും ആറു മക്കളില്‍ നാലാമനായ ഏവി ജോസഫ്എന്ന അമ്പത്തിമൂന്നുകാരന്‍. കഠിനാധ്വാനം കൊണ്ടും തന്റെ ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ടും ഇന്ന് വര്‍ണ്ണങ്ങളുടെ പടവുകള്‍ താണ്ടി പ്രശസ്തിയിലേക്ക് ഉയരുകയാണ്.

സംഗീതത്തില്‍ സപ്തസ്വരങ്ങളുടെ ഭാവ രാഗ താളലയം പോലെയാണ് ജോസഫിന് ചിത്രരചന. സപ്തവര്‍ണ്ണങ്ങള്‍ ചാലിച്ച് വര്‍ണ്ണങ്ങളുടെ ജീവനും ഓജസ്സും ഉള്ള ചിത്രങ്ങളുടെ മായാപ്രപഞ്ചമായ വര്‍ണ്ണ വിസ്മയമാണ് ജോസഫിന്റെ കൈകുമ്പിളില്‍ വിരിയുക. മനസ്സില്‍ വിരിയുന്ന ഭാവനകളെ അതേപടി ക്യാന്‍വാസില്‍ പകര്‍ത്തി യാഥാര്‍ത്ഥ്യത്തിന്റെ മുഖമണ്ഡപത്തില്‍ മനുഷ്യമനസിനെ എത്തിക്കുന്ന തലമാണ് ചിത്രകാരന്‍ ഇവിടെ ചെയ്യുന്ന പ്രക്രിയ. അതില്‍ മനുഷ്യന്‍ നേരില്‍ കണ്ടിട്ടില്ലാത്ത ദേവതകളും നരകവും സ്വര്‍ഗ്ഗവും ഒക്കെയുണ്ടാവും അത് ശില്ലിയിലൂടെയും ,ചിത്രകാരനിലൂടെയുമാണ് നാം കണ്ടു കൊണ്ടിരിക്കുന്നതും ആരാധിക്കുന്നതും.
ഈ അഭിരുചി മനസിലാക്കിയ ജോസഫിന്റെ മാതാപിതാക്കള്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ജോസഫിനെ മാവേലിക്കര രാജാ രവിവര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ചേര്‍ത്തു. 5 വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സി നാണ് അവിടെ ചേര്‍ന്നുപഠിച്ചത്. സാമ്പത്തികബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. ഡ്രോയിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നതിനും പഠിക്കുന്നതിനുമായി ഏറെ ചിലവുകള്‍ ഉള്ള ആ സമയത്ത് ചിത്രകല അഭ്യസിക്കണം എന്നുള്ള അമിതമായ ആഗ്രഹം നെഞ്ചിലേറ്റി നടന്ന ജോസഫ് രാപ്പകല്‍ വകവയ്ക്കാതെ ചുവരെഴുത്ത്,ബാനര്‍ അടക്കം പ്രൈവറ്റ് ജോലി ചെയ്യുമായിരുന്നു.വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠിക്കുവാനായി.

കലായാത്രയുടെ വഴിത്തിരിവ്

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പരിശുദ്ധ മാതാവിന്റെയും ഉണ്ണിയേശുവിന്റേയും ചിത്രമെഴുതാന്‍ ബന്ധു മുഖാന്തരം അവസരം ലഭിച്ചു.രണ്ടാമത് എഴുതിയ ചിത്രം ഷോലെയിലെ അമിതാ ബച്ചനെ ആണ്. അന്ന് അതിനാവശ്യം വേണ്ട കളര്‍ വാങ്ങാന്‍ കാശില്ലാത്ത സമയം. വെറും 4 കളര്‍ മാത്രം ഉപയോഗിച്ചാണ് ആ ചിത്രം പൂര്‍ത്തിയാക്കിയത്. അന്നും അതിനു വേണ്ട പ്രോത്സാഹനവും അംഗീകാരവും കോളേജില്‍ നിന്നും നാട്ടില്‍ നിന്നും ലഭിക്കുകയുണ്ടായി. 1978 – 83 വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം തന്റെ സൃഹൃത്തുക്കളായ കുളനടരാജു, ആര്‍ട്ടിസ്റ്റ് ബേബി ചെങ്ങന്നൂരിന്റെ മകന്‍ ജേക്കബ് എന്നിവരോടൊപ്പം 10 വര്‍ഷത്തോളം, ചിത്രമെഴുത്തും ചുവരെഴുത്തും മറ്റ് വിവിധ പെയിന്റിംഗ് ജോലികളുമായി തുടര്‍ന്നു. 40 ഓളം വിശുദ്ധ ദേവാലയങ്ങളില്‍ ചിത്രം വരച്ചു.

ചെങ്ങന്നൂര്‍ ബഥേല്‍ പള്ളി, കുടശ്ശനാട് സെന്റ് സ്റ്റീഫന്‍ പള്ളി ,പിരളശ്ശേരി സിംഹാസന പള്ളി,പഴയാറ്റില്‍ ദേവീക്ഷേത്രത്തിലേക്ക് വേണ്ടി ‘സരസ്വതി ദേവിയുടെ ചിത്രം, മദ്രാസ് ആഗ്രോ ഇന്‍ഡസ്ട്രീസിനു വേണ്ടി സണ്‍ ഫ്‌ലവര്‍ ഓയില്‍ പരസ്യത്തിന് 125 ഓളം അയ്യപ്പന്റെ ചിത്രങ്ങള്‍, പാര്‍ട്ടിയുടെ പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിനു വേണ്ടിയുള്ളചിത്രങ്ങള്‍,1983-ല്‍ രചിച്ച ഇന്ദിരാഗാന്ധിയുടെ 9 അടി ഉയരമുള്ള ദീര്‍ഘകായ ചിത്രങ്ങള്‍ ജോസഫിന്റേതായിട്ടുണ്ട്. ഇതേ തുടര്‍ന്ന് പരസ്യകലയോടൊപ്പം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ വിശുദ്ധ ദേവാലയങ്ങളിലെ ചിത്രകലകളില്‍ പങ്കാളിയായി. സെന്റ് മേരീസ് പള്ളി ദാദര്‍ ,മുബൈ ചെമ്പൂര്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ,സെന്റ് സ്റ്റീഫന്‍സ് നാസിക്ക് ,സെന്റ് തോമസ് പള്ളി കല്യാണ്‍ ,ബറോഡയിലെ സെന്റ് ബേസില്‍ ദേവാലയം തുടങ്ങിയ സ്ഥലങ്ങളിലും പെയിന്റിംഗുകള്‍ ചെയ്തു. 91 മുതല്‍ 2017 വരെ ഇന്ത്യയിലും,വിദേശ രാജ്യങ്ങളിലെ ഓര്‍ത്തഡോക്‌സ് സഭയുടെ വിശുദ്ധ ദേവാലയങ്ങളിലും മറ്റുമായി 350-ല്‍ അധികം ചിത്രങ്ങള്‍ എഴുതി.
ന്യൂയോര്‍ക്ക് ജോണ്‍ദി ബാപ്പി സം – സ്‌നാപക യോഹന്നാന്‍ ക്രിസ്തുവിനെ സ്‌നാനം കഴിക്കുന്ന ചിത്രം. ലൂസിയാന:- യേശു ക്രിസ്തുതുവിന്റെ ചിത്രം ,ന്യൂജേഴ്‌സി ചര്‍ച്ചിലുള്ള പരിശുദ്ധ പരുമല തിരുമേനിയുടെ ഛായാചിത്ര, സിംഗപ്പൂര്‍ ദേവാലയങ്ങളിലെ വിശുദ്ധരുടെ ചിത്രങ്ങള്‍ ,എന്നിവയാണ് വിദേശരാജ്യങ്ങളില്‍ ചെയ്ത പ്രധാന വര്‍ക്കുകള്‍.

ജനകപുരി സെന്റ് ഗ്രിഗോറിയോസ് ,ഗുജറാത്ത് – ജാംബുവ ബേസില്‍ ചര്‍ച്ച്) ,സില്‍വാസ – സെന്റ് ഗ്രിഗോറിയോസ് മലാട് വെസ്റ്റ് സെന്റ് തോമസ് ,ന്യൂ മുംബൈ വാഹി ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഭദ്രാസനം ,പൂന (സെന്റ് തോമസ് കിര്‍ക്കി ചര്‍ച്ച് ), മദ്രാസിലെ (സെന്റ് തോമസ് മൗണ്ട് ,താമ്പരം സനട്ടോറിയം പള്ളി,തിരുവട്ടിയൂര്‍ ഓര്‍ത്തഡോക്‌സ് പള്ളി,മുബൈ അന്ദേരി (സെന്റ് ജോണ്‍സ് ).തിരുവനന്തപുരം നന്ദന്‍ കോട് സെന്റ് ഗ്രിഗോറിയോസ് ) ,ചേപ്പാട് സെന്റ് ഗ്രിഗോറിയോസ് പള്ളി),നിരണം വലിയ പള്ളി ,കല്ലൂപ്പാറ സെന്റ് മേരീസ് വലിയപള്ളി ,ചെങ്ങന്നൂര്‍ ബഥേല്‍ അരമനപ്പള്ളി എന്നിവിടങ്ങളിലാണ് ദൈവനിശ്ചയം പോലെ ജോസഫ് എന്ന ചിത്രകാരന്റെ മാന്ത്രിക കരങ്ങള്‍ ചലിച്ചത്.

തിരുവല്ല – വളഞ്ഞവട്ടം സെന്റ് മേരീസ് പള്ളി ,ബഥേല്‍ മാര്‍ ഗ്രിഗോറിയോസ് അരമന പള്ളി ,സെയിന്റ് തോമസ് മൗണ്ട് പള്ളി മദ്രാസ് എന്നീസ്ഥലങ്ങളില്‍ ഇപ്പോള്‍ ചിത്രമെഴുത്ത് നടന്നുവരുന്നു.
ചിത്രരചനക്ക് ഉപയോഗിക്കുന്ന
മീഡിയം
ഓയില്‍ പെയിന്റ്,ആക്രലിക് പെയിന്റ്,മ്യൂറല്‍ കൂട്ട് പെയിന്റ് വിവിധതരം കളര്‍പെന്‍സിലുകള്‍ ,മീഡിയകളറുകള്‍ ,പോസ്റ്റല്‍ വാക്‌സ് ,ഇന്ത്യന്‍ ഇങ്ക് പോസ്റ്റല്‍ കളറുകള്‍ , പല സ്റ്റെയിനര്‍ കളറുകള്‍,ടെംബ്രാകളര്‍,കൂടാതെ സ്വദേശത്തും വിദേശത്തും നിര്‍മ്മിക്കുന്ന വിവിധ കളറുകള്‍ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.
ചിത്രരചനയിലെ വൈവിദ്ധ്യ ഭാവങ്ങള്‍
ലാന്‍ഡ്‌സ്‌ക്കെപ്പ് പെയിന്റിംഗ് (ഘമിറ ടസമുല ജമശിശേിഴ) ,പ്രകൃതി ദൃശ്യങ്ങള്‍ ,ഇന്ത്യയിലും വിദേശത്തുമായി അനേകം ബംഗ്ലാവുകളിലും ,കോണ്‍ഫറന്‍സ് ഹാളുകള്‍ ,റിസോട്ടുകള്‍ ,സ്റ്റാര്‍ ഹോട്ടലുകള്‍ ,വില്ലകള്‍ എന്നിവിടങ്ങളില്‍ ഈചിത്രങ്ങള്‍ രചിച്ചിട്ടുണ്ട്.
ഫോട്ടോറിയലിസം (ജവീീേ ഞലമഹശൗൊ) ഇതില്‍ തന്നെ വിവിധ തരം മോഡലുകള്‍ ഉണ്ട് . ഒരു ഫോട്ടോ എടുത്താല്‍ നമുക്ക് കിട്ടുന്ന റിസള്‍ട്ട് എങ്ങനെയാണോ അതായിരിക്കും’ ഈ പെയിംന്റിംഗിന്റെ റിസള്‍ട്ട്
നാച്ചുറല്‍ പെയിന്റിംഗ് (ചമൗേൃമഹ ുമശിശേിഴ) : യാഥാര്‍ത്ഥ്യത്തെ വെല്ലുന്ന തരത്തിലുള്ള പ്രകൃതി ദൃശൃങ്ങള്‍) ,സര്‍ഗ്ഗാത്മക പെയിന്റിംഗ് വര്‍ക്കുകള്‍ (ഇൃലമശേ്‌ല ജമശിശേിഴ) ബോധമനസിലുണ്ടാകുന്ന ഭാവനകള്‍ ക്യാന്‍വാസില്‍ പകര്‍ത്തുന്നു.
ടെക്ച്ചര്‍ പെയിന്റിംഗ്( ഠലഃൗേൃല ുമശിശേിഴ)-പരുപരുത്ത പ്രതലത്തില്‍ പ്രത്യേകതരം പെയിന്റ്കൂട്ടുകള്‍ ഉപയോഗിച്ച് വരക്കുന്ന ചിത്രം.
അപ്‌സ് ട്രാക്റ്റ് പെയിന്റിംഗ്(ൗുേെൃമര േുമശിശേിഴ) , പോയിംന്റ് പെയിംന്റിംഗ് (ജീശി േഘശൗൊ) : ബിന്ദുക്കള്‍ (ഡോട്ടുകള്‍) കൊണ്ടുള്ള ചിത്രം വരക്കല്‍ .
ഇംപ്രഷനിസം (കാുൃമശെീിശൗൊ ) വിവിധ തരം സ്‌പ്രെപെയിന്റിംഗ് ,ലേഡി ഗ്ലെയര്‍ ഫിനിഷിംഗ്, മെറ്റാലിക് ഇഫക്റ്റ് വര്‍ക്കുകള്‍.
ലോകശ്രദ്ധ നേടിയ രചനകള്‍, പുരസ്‌കാരങ്ങള്‍
ദോഹയിലെ മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയിലെ വിശുദ്ധ അള്‍ത്താരയും ,പള്ളിയുടെ റൂഫില്‍ സ്ഥിതി ചെയ്യുന്ന പെന്റാ ക്രൈസ്റ്റിന്റെ ചിത്രങ്ങളും ലോകപ്രശസ്ത പിടിച്ചുപറ്റിയ ചിത്രങ്ങളാണ്. 12 അടി വിസ്തൃതിയിലാണ് ചിത്രം വരച്ചത്. ഒരുവര്‍ഷം കൊണ്ട് തീര്‍ക്കേണ്ട ചിത്രരചന 2 മാസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത് .ഇതിന് സഭയുടെ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി.

2004- 2005 കാലഘട്ടത്തില്‍ മുംബൈ ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ഡോ: ഫിലിപ്പോസ് മാര്‍ തേയോഫിലോസ് തിരുമേനിയുടെ ഛായാചിത്രം രചിക്കുകയും ,ചിത്രം അനാഛാദനം ചെയ്ത അന്നത്തെമഹാരാഷ്ട്ര ഗവര്‍ണര്‍ ഡോ: പി.സി അലക്‌സാണ്ടറില്‍ നിന്നും സ്‌പെഷ്യല്‍ ക്യാഷ് അവാര്‍ഡും / പൊന്നാടയും ലഭിക്കുകമുണ്ടായി.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 1912 മുതല്‍ 2012 വരെയുള്ള സെന്റിനറി സെലിബ്രേഷന്റെ ഭാഗമായി നടന്ന ലോഗോ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും 168 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. അതില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊച്ചി മറൈന്‍ ഡ്രൈവില്‍ ദലൈലാമയായിരുന്നു ആ ലോഗോ അനാഛാദനം ചെയ്തത്. നിരണം ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ വച്ച് 2012-13 -ല്‍ മനുഷ്യാവകാശക്കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ബഞ്ചമിന്‍ കോശിയില്‍ നിന്നും ഗോള്‍ഡ് മെഡല്‍ ലഭിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ ചിത്രം ആലേഖനം ചെയ്ത മെഡലായിരുന്നു അത്.
2006 – 2007 വര്‍ഷത്തില്‍ സംസ്ഥാന പ്രഫഷണല്‍ നാടകവേദിയുടെ അവാര്‍ഡ് നൈറ്റില്‍ പാലസ്റ്റീന്‍ നാട് ( മികച്ചദൃശ്യകല )യ്ക്കുള്ള അവാര്‍ഡ് മന്ത്രി എം.ടി പത്മയില്‍ നിന്നും ലഭിക്കുകയുണ്ടായി.

ചെങ്ങന്നൂര്‍ ഹോര്‍ട്ടികള്‍ച്ചറല്‍ സംഘടിപ്പിച്ച പുഷ്പമേളയുടെ ഭാഗമായി മികച്ച ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് അന്തരിച്ച മുന്‍ സിനി ആക്ടര്‍ എംജി സോമനില്‍ നിന്നും ലഭിച്ചു.
മലങ്കര ഓര്‍ത്തഡോക്‌സ്ഭയുടെ സെന്റിനറി സെലിബ്രേഷന്റെ ഭാഗമായി മുംബൈയിലെ വാശി അരമന പള്ളി നല്‍കിയ മെഡല്‍ 2013 – 14 കാലയളവില്‍ മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന്റെ സാന്നിദ്ധ്യത്തില്‍ ലഭിക്കുകയുണ്ടായി.
ഗ്രാമതലങ്ങളില്‍ നടന്ന കേരളോത്സവം പ്രോഗ്രാമുകളില്‍ അനേക വര്‍ഷത്തെ ഏറ്റവും നല്ല ചിത്രകാരനുള്ള അവാര്‍ഡ് ലഭിക്കുകയുണ്ടായി.കൂടാതെ ചങ്ങനാശേരി ഗീഥാ ആര്‍ട്ട്സ്സ് ക്ലബ്ബ് പ്രൊഫഷണല്‍ നാടക സമിതിയില്‍ ആര്‍ട്ടിസ്റ്റ് സുജാ തനൊപ്പം കലാസംവിധായകനായും ,ചുരുക്കം ചില ടി.വി.സീരിയലുകളില്‍ അസ്സിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളേജ് ,ഹയര്‍ സെക്കണ്ടറി തലങ്ങളിലെ വേദികളില്‍ കലാസംവിധായകനും ,മേക്കപ്പ്മാനായും ,വിവിധ കോളേജുകളിലും സ്‌കൂളുകളിലെ കലോല്‍സവ വേദികളില്‍ ദീര്‍ഘനാള്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. ഈ കാലത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളിലും ,യൂണിവേഴ്‌സിറ്റി തലത്തിലും വിധികര്‍ത്താവായും പങ്കെടുത്തിട്ടുണ്ട്.ഇന്ത്യയിലും,വിദേശങ്ങളിലുമായി 350 ല്‍ പരം അംഗീകാരങ്ങള്‍ ഏവി.ജോസഫിനെ തേടിയെത്തിയിട്ടുണ്ട്.

ചിത്രപ്രദര്‍ശനങ്ങള്‍.

ചിത്രരചനാ പഠന വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ,മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്,തിരുവല്ല കുറ്റപ്പുഴ മാര്‍ത്തോമ്മാ കോളേജ് ,ചങ്ങനാശ്ശേരി എസ് ബി.കോളേജ് , കോട്ടയം കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകം,കേരളാ ലളിതകലാ അക്കാഡമി കൊച്ചി എന്നിവിടങ്ങളിലും ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി.കൂടാതെ രവിവര്‍മ്മ കോളേജില്‍ എക്‌സിബിഷനിലും പങ്കാളിയായി.

ലളിതകലാ അക്കാദമിയില്‍ ഇപ്പോഴും ജോസഫ് സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
150 ല്‍ പരം ശിഷ്യന്‍മാരാല്‍ സമൃദ്ധമാണ് ജോസഫിന്റെ ചിത്ര രചനാതട്ടകം. സ്വദേശത്തും വിദേശത്തും അവര്‍ ചിത്രരചനയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അതില്‍ പ്രധാനപ്പെട്ട രണ്ട് പേര്‍ ജോസഫിന്റെ സന്തത സഹചാരിയായി ഒപ്പമുണ്ട്. ഒന്ന് സുനില്‍ ദിവാകര്‍ .തൊടുപുഴ ഫൈന്‍ ആട്‌സ് കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം എടുത്ത ശേഷം കേരളത്തിലും കേരളത്തിനു പുറത്തുമുള്ള വിവിധ സ്ഥലങ്ങളിലെ 25-ഓളം ദേവാലയങ്ങളില്‍ ചിത്രമെഴുത്ത് നടത്തി. 12 വര്‍ഷക്കാലം പാലാ മലങ്കര കത്തോലിക്കാ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി നോക്കി.തിരുവല്ല പാലിയേക്കര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ 20 വര്‍ഷം പഴക്കമുള്ള നഷ്ടപ്പെട്ടു പോയ മ്യൂറല്‍ പെയിംന്റിംഗ് പുനരാവിഷ്‌കരിച്ചു.നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ,മെഡലുകളും ഇദ്ദേഹത്തെയും തേടി എത്തിയിട്ടുണ്ട്.
മറ്റൊരാള്‍ രാജൂസ്. പ്രശ്‌സത കുളനട ഫൈന്‍ ആട്സില്‍ മാസ്റ്റര്‍ ബിരുദം 2007 ,2011 എന്നീ വര്‍ഷങ്ങളിലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവാണ്. പ്രശസ്ത സിനിമകളില്‍ കലാസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്ഥാനത്തെ ഫോട്ടോഗ്രാഫി, കലാസംവിധാനം, ചിത്രമെഴുത്ത് തുടങ്ങി വിവധ മത്സരങ്ങളില്‍ പുരസ്‌കാരങ്ങള്‍,അവാര്‍ഡുകള്‍,അംഗീകാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഡിഗ്രിതലം വരെയെങ്കിലും ചിത്രരചന ഉള്‍പ്പെടുത്തുകയും കലയോട് ആഭിമുഖ്യമുള്ളവരെ ഈ രംഗത്തെ സവിശേഷ കോഴ്‌സുകളിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തുകൊണ്ട് കലാരംഗത്തെ പുതുതലമുറയെ വാര്‍ത്തെടുക്കണമെന്നാണ് ജോസഫിന്റെ പക്ഷം. ഗ്രേസ് ജോസഫാണ് ഭാര്യ. ഏക മകള്‍ സംഗീത ആന്‍ ജോസഫ് മൗണ്ട് സിയോണ്‍ എന്‍ജിനീയറിംഗ് കോളേജില്‍ എംബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി.

 

You must be logged in to post a comment Login