അഹമ്മദാബാദ്: ഗുജറാത്തുകാരനായ നാലു വയസ്സുകാരന് ജോഷിക്ക് പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയാണ്. അങ്ങനെ ധാരാളംപേരുണ്ടല്ലോ എന്ന് പറഞ്ഞൊഴിയാന്‍ വരട്ടെ. ജോഷിയുടെ വലതുകാലിനു മാത്രമാണ് വളര്‍ച്ച എന്നതാണ് പ്രത്യേകത. ജോഷിക്ക് പറയത്തക്ക മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. 5.4 കിലോ ഭാരമുള്ള കാലുമായി ഓടിനടക്കാനും ജോഷിക്ക് ഒരു കുഴപ്പവുമില്ല. ഇതെങ്ങനെ ചികിത്സിച്ചു മാറ്റാമെന്നതിന് ഇതുവരെ ഒരു വഴിയും കണ്ടെത്തിയിട്ടില്ല. പ്രായം കൂടുന്നതിനുസരിച്ച് ജോഷിയുടെ കാലും വളരുന്നതാണ് ഈ കുടുംബത്തെ അസ്വസ്ഥരാക്കുന്നത്. നടക്കുന്നതിനോ ഓടുന്നതിനോ കാലിന് ഒരു കുഴപ്പമോ വേദനയോ ഇല്ലെന്ന് ജോഷി പറയുന്നു. ഇതിനു പ്രതിവിധി കാല് മുറിച്ചു മാറ്റുകമാത്രമാണെന്നാണ് ചില ഡോക്ടര്‍മാര്‍ പറഞ്ഞത്. അങ്ങനെ ചെയ്താല്‍ മകന് പിന്നെ നടക്കാന്‍ പോലുമാകില്ലെന്നും ജീവിത കാലം മുഴുവന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമെന്നും അച്ഛന് ദിലീപ് കുമാര്‍ വേദനയോടെ പറയുന്നു.
പക്ഷേ ഈ വലിയ കാലുമായി നടക്കുന്നത് പരിഹാസത്തിനും ഒറ്റപ്പെടലിനും കാരണമാക്കുന്നതാണ് ജോഷിയുടെ പ്രശ്നം. ഇതു മൂലം സ്കൂളിലും പോകാനാകുന്നില്ല. തനിക്ക് ഓടാന്‍ കഴിയുമെങ്കിലും കൂട്ടുകാര്‍ ആരും തന്നെ ക്രിക്കറ്റോ ഫുട്ബോളോ കളിക്കാന്‍ കൂടെ കൂട്ടാറില്ലെന്നും ജോഷി പറയുന്നു. 26 കാരിയായ അമ്മയും ഒമ്പതുകാരി സഹോദരിയും മാത്രമാണ് ജോഷിക്ക് കളിക്കാനും കൂട്ടുകൂടാനുമെല്ലാമുള്ളത്. മകന്റെ കാലിന്റെ വൈകല്യത്തിന് ചികിത്സ തേടി അച്ഛനമ്മമാര്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നൂറുകണക്കിന് ഡോക്ടര്‍മാരെ സമീപിച്ചിട്ടുണ്ട്. പക്ഷേ, ആരും എന്താണു പ്രശ്നമെന്ന് മാത്രം തിരിച്ചറിഞ്ഞില്ല. മുംബൈയില്‍ നിന്നും ഉദയ്പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നുമെത്തിയ ഡോക്ടര്‍മാരും ജോഷിയെ പരിശോധിച്ചിട്ടുണ്ട്.
ക്ഷേത്രത്തില്‍ മത ചടങ്ങുകള്‍ നടത്തി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ദിലീപ് കുമാര്‍ ഇതുവരെ മകന്റെ ചികിത്സയ്ക്കായി പത്തു ലക്ഷത്തോളം രൂപം ചെലവഴിച്ചു. ജോഷിയുടെ കാല് ചികിത്സിച്ചു ഭേദപ്പെടുത്താനാവില്ലെന്നും എന്നാല്‍ ജീവനു ഭീഷണിയല്ലെന്നുമാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
You must be logged in to post a comment Login