വഴിയാത്ര മുടക്കി റോഡ് ഉപരോധിക്കുന്നവരുടെ കാല് പിടിക്കരുത്; അറസ്റ്റ് ചെയ്ത് നീക്കണം; ജില്ലാ പൊലീസ് മേധാവികളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളുടെ വഴിയാത്ര മുടക്കി റോഡ് ഉപരോധിക്കുന്നവരുടെ കാല് പിടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരെ അറസ്റ്റ് ചെയ്ത് നീക്കണമെന്നും ജില്ലാ പൊലീസ് മേധാവികളോട് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ജില്ലാ പൊലീസ് മേധാവികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ പൊലീസിന് പുതിയ നിര്‍ദേശം നല്‍കിയത്.

യുഎപിഎ, കാപ്പ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും ലോക്കപ്പ് മര്‍ദ്ദനം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം നോക്കി നടപടി വേണ്ട. പൊലീസ് സ്റ്റേഷനുകളില്‍ തുല്യനീതി ഉറപ്പാക്കണം. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരോട് പ്രത്യേക മമത പാടില്ലെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. കൂടാതെ പൊലീസ് സ്റ്റേഷനുകളില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

You must be logged in to post a comment Login