വാകയും കൊന്നയും

എന്‍.രാജന്‍ നായര്‍

വര്‍ഷവും വസന്തവും നമ്മെ ഹര്‍ഷപുളകിതമാക്കുമ്പോള്‍ ജീവിതാനുഭവം പോലെ വേനല്‍ വരുമെന്ന് നാം ചിന്തിക്കാറില്ല. ഋതുക്കളിലെ അസഹ്യനായി നാം ഇന്നും ഇലപൊഴിയുന്ന ശരത്കാലത്തെ കാണുന്നു. കഴിഞ്ഞ കാല്‍ നൂറ്റാിന്റെ അസഹ്യച്ചൂട് നാം വരുത്തിയ പ്രകൃതി വിനാശത്തിന്റെ ഫലമാണെന്നു നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുന്നു.തെക്കെ ഇന്ത്യയിലെ ഏറ്റവും പ്രകൃതി സുന്ദരമായ സംസ്ഥാനമായി നാം കേരളത്തെ കുറിച്ച് അഭിമാനിച്ചിരുന്നു. പൂക്കളൊഴിയാത്ത ഒരു പൂന്തോട്ടമായികവികള്‍ മലയാള ഭൂമിയെ വര്‍ണ്ണിച്ചിരുന്നു. നെല്‍വയല്‍ നികത്തലും നീര്‍ത്തടങ്ങളുടെ മരണവും മണ്ണിന്റെ സ്‌നേഹ നനവുതന്നെ ഇല്ലാതാക്കി. മലകള്‍ തീിയ മനുഷ്യന്‍ നദികളെയും തകര്‍ച്ചയിലെത്തിച്ചു. മലയാളിയുടെ വീട് കൊട്ടാര നിര്‍മ്മിതിക്കായി മണല്‍ വാരല്‍ കൂടിയായപ്പോള്‍ നമ്മുടെ പ്രകൃതി വിനാശം അസഹ്യമായി.മുടിയനായ പുത്രന്മാര്‍ ഇങ്ങനെ തറവാട് തകര്‍ത്തെങ്കിലും തീരാത്ത ആഭിജാത്യത്തോടെ ചില ചെടികളും പൂക്കളും നമ്മുടെ വേനല്‍ നോവായി വിരിഞ്ഞു നില്‍ക്കാറു്. ജീവിതാവസ്ഥ എന്തായാലും കൃത്യമായി ഓണവും വിഷുവും തിരുവാതിരയും കടന്നുവരുന്നതു പോലെ ആ വേനല്‍ പൂക്കളും മലയാള മനസ്സിലേക്ക് വീും വസന്തവുമായ കടന്നു വരുന്നു എന്നത് എത്ര ആശ്വാസകരമാണ്. മഹാഗണികള്‍ തളിരിടുന്നത് വേനലിലാണെന്ന് എന്നത് എത്ര വിസ്മയകരമാണ്. മനുഷ്യനെക്കുറിച്ച് പറയുമ്പോള്‍ ജോസഫ് മുശ്ശേരി കാലാതിവര്‍ത്തിയായ മനുഷ്യനെ മഹാഗണിയോടാണ് ഉപമിക്കാറുള്ളത്. നമ്മുടെ മനുഷ്യത്വം തന്നെ പ്രതിസന്ധി നേരിടുമ്പോള്‍ ആശാന്‍ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം ഒരിക്കല്‍ കൂടി വായിച്ച് നാം ആശ്വാസം കൊള്ളാറു്. കേരളം ഒരു കോണ്‍ക്രീറ്റ് സമൂഹമായി മാറുമ്പോഴും ജീവിത സമരവുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ വരുന്നവരുടെ മുകളിലൂടെ ഇന്നും വാക പൂക്കാറു്.വേനലിന്റെ ഒരു രക്തസാക്ഷിമരം പോലെ കേരളത്തിലൂടനീളം വാകകള്‍ പൂക്കുന്നു.ചുവന്ന പൂക്കുലകളുമായി വാകമനുഷ്യനെ അവന്റെ ദുരിത കാലങ്ങളില്‍ പ്രതീക്ഷാപൂര്‍വ്വം സ്വാഗതം ചെയ്യുകയാണ്. വാകയെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രിയകരമായി സ്‌നേഹിച്ച കവിയാണ് കുമാരനാശാന്‍. അന്തി വിണ്ണിനകന്നോരു കോണുപോല്‍ എന്നാണ് അദ്ദേഹം വാക പൂത്ത ദൃശ്യത്തെ വര്‍ണ്ണിക്കുന്നത്. ശോണ വിമൂകത കൊാണോ എന്തോ കൊന്നയോളം ഭാവുകത്വം നാം വാകയ്ക്ക് കൊടുത്തിട്ടില്ല. വാകയെക്കാള്‍ കൊന്ന പ്രിയതരമാകാന്‍ കാരണമെന്ത്. കൊന്നക്ക് പൊന്‍നിറമായതും മലയാളി സ്വര്‍ണ്ണ പ്രിയനായതും ചേര്‍ത്ത് വായിക്കാമോ. വാകപ്പൂക്കള്‍ രംഗത്ത് വരുന്നത് തന്നെ കൊന്നപ്പൂക്കള്‍ക്ക് വഴിയൊരുക്കാന്‍ വേിയാണ്. കൊന്നപ്പൂ കൃഷ്ണസ്മരണയായും വിഷുവിന്റെ പ്രതീകമായും മലയാളി കാണുന്നു. കൊന്നപ്പൂ കണി കുണരുക എന്നത് മലയാളിയുടെ ഐശ്വര്യവത്തായ ഒരാചാരമാണ്. മറ്റെല്ലാ മരങ്ങളും ഉപേക്ഷിച്ചിട്ടും മലയാളി ഇന്നും കൊന്ന ഉപേക്ഷിച്ചിട്ടില്ലെന്നത് നമ്മുടെ ഒരു ഐഡന്റിറ്റിയായി കാണാം. വൈലോപ്പിളളി ശ്രീധരമേനോനാണ് കൊന്നയെ കുറിച്ച്മലയാളത്തില്‍ ഏറെ പാടിയ കവി. ഇന്നത്തെ ദുരിതകാലത്തിലും മലയാളി മനസ്സില്‍ ഇത്തിരി കണിക്കൊന്നപ്പൂവുായിരിക്കട്ടെ എന്നുമാണ് വൈലോപ്പിള്ളി ആശിക്കുന്നത്.

വിശ്വചിന്തയുടെ വട്ടപ്പാത്രത്തില്‍ അഷ്ടവിഭവങ്ങളും അരിയും കണ്ണന്റെ ചിത്രവും കണിക്കൊന്നപൂവും നമ്മുടെ മിഴികള്‍ക്ക് സമൃദ്ധിയാണ്. കണ്ണന്‍ മലയാളിയുടെ ഉണ്ണിക്കിടാവാണെന്നും.കണ്ണാ ഞങ്ങള്‍ നിന്‍ കായാമ്പൂവുടല്‍കണ്ണീര്‍ കൊു കുളിപ്പിക്കാംവിശ്വപിതാവാം നീയിഞ്ഞങ്ങടെകൊച്ചുകിടാവായ് വന്നല്ലോ( വൈലോപ്പിള്ളി- കൃഷ്ണാഷ്ഠമി)വേനല്‍ തീവെയിലില്‍ പുറത്തേക്ക് നോക്കൂ. പ്രതീക്ഷയോടെ ഭൂമി വീും പുഷ്പിണിയായിരിക്കുന്നു. വാകകള്‍ ചോര നിറത്തോടെ പൂത്തുനില്‍ക്കുന്നു. കണികാണാനായി കര്‍ണ്ണികാരവും പൂത്തിരിക്കുന്നു. ചുവപ്പും മഞ്ഞയും നമ്മുടെ ര് പ്രിയ സഖാക്കളായ വൃക്ഷങ്ങളായ് മാറിയിരിക്കുന്നു. വാകയും കൊന്നയും വേനലിന്റെ പോരാളികളാണ്‌

You must be logged in to post a comment Login