വാഗമണ്ണില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ വീട്

 

ലാളിത്യത്തിന്റെ സിംഹഗോപുരം പോലെ തലയുയര്‍ത്തി നില്‍ക്കുകയാണ് വാഗമണ്‍. ഇവിടേക്കുള്ള ഓരോ യാത്രയും പുതിയ കാഴ്ചകൾ ആണ് സമ്മാനിക്കുന്നത്. കുറെക്കാലങ്ങൾ ആയിട്ടുള്ള ആഗ്രഹവും അന്വോഷണവും ആണ്, സിനിമകളിൽ നിറ സാന്നിധ്യം ആയ ആ വീട് . കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കാറും എടുത്തിറങ്ങി കൂട്ടിന് ക്യാമറയും രണ്ടു സുഹൃത്തുക്കളും.വഗമണ്ണിലാണ് എന്നു മാത്രം അറിയാം , വഴിയെക്കുറിച്ച് കൃത്യമായിട്ട് ഒരു രൂപരേഖയും ഇല്ലാതെയാണ് മൂന്നു മണി കഴിഞ്ഞ് കട്ടപ്പനയിൽ നിന്നും വണ്ടി എടുക്കുന്നത്.നാലാം മൈലു കയറി വാഗമൺ മൊട്ടക്കുന്നിന്റെ ഭാഗങ്ങളിലെത്തി വഴി വളരെ മോശമാണ് അതു പിന്നെ പ്രത്യോകിച്ച് പറയണ്ടതില്ലല്ലോ …! പിന്നെ എങ്ങോട്ടു പോക്കണമെന്നറിയില്ല. ആദ്യം പോയ രണ്ടു വഴികളും തെറ്റായിരുന്നു . പിന്നെ ഒന്നും നോക്കിയില്ല ആ ഭാഗത്തു കണ്ട ഒരു വീട്ടിൽ കയറി പാലവും വീടും എന്നോക്കെ പറഞ്ഞ് ഒപ്പിച്ചു , അവിടെ നിന്നും കൃത്യമായ വഴി കിട്ടി.വാഗമൺ ടൗണിൽ നിന്നും ഉപ്പുതറ റൂട്ടിലേക്ക് തിരിയുമ്പോൾ ബോട്ടിങ്ങ് എന്നു ബോർഡു കാണാം. ആ വഴി ഒരു 100 മീറ്റർ പോയാൽ സ്ഥലം എത്തി . തോയില ച്ചെടികൾക്കിടയിലുള്ള താടാകത്തിലൂടെ പെടൽ ബോട്ടിങ്ങും നടത്തി തടാകത്തിന്റെ കുറുകെയുള്ള തടിപ്പാലത്തിലൂടെ ആ കൊച്ചുവീട്ടിലേക്ക് നടന്ന് അടുക്കുമ്പോൾ മനസ്സിലൂടെ കണ്ടു മറന്ന സിനിമകളിലെ രംഗങ്ങൾ ഓർമ്മകളിലേക്ക് കടന്ന് വരും. സമയം 5.30 ആകുമ്പോൾ ഗേറ്റ് അടക്കും പിന്നെ പ്രവേശനമില്ല. തിരികെയുള്ള യത്രയിൽ വിശപ്പിന്റെ വിളി കൂടി വന്നു ഏലപ്പാറക്ക് അടുത്ത് ഒരു ചെറിയ ബജിക്കടയിൽ കയറി . ബജി അപ്പോൾ തന്നെ ലൈവ് ആയി ഉണ്ടാക്കിത്തരും പിന്നെ ചുക്കു കാപ്പിയും .കണ്ണിന് കാഴ്ചയുടെ ആനന്ദവും നാവിന് രുചിയുടെ മേളവും.രാത്രിയുടെ യാമങ്ങള്‍ ഏറിവന്നുകൊണ്ടിരിന്നു.

താഴ് വരത്തിലെ നേര്‍ത്ത മഞ്ഞിന്‍റെ മൂടുപടത്തിലേയ്ക്ക് മറയുന്ന നിലാവ്, നിശ്ശബ്‌ദമായ അനുഭൂതിയായിരുന്നു.ഒരിക്കലും മറക്കാനാവാത്ത നനുത്ത സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ട് ഒരു കെച്ചു യാത്ര കൂടി അവസാനിക്കുകയാണ് …

You must be logged in to post a comment Login