വാഗമൺ പൈൻ ഫോറെസ്റ് – സഞ്ചാരിയുടെ പറുദീസ

കോടയിൽ കുളിച്ച്‌ വാഗമൺ പൈൻ ഫൊറെസ്റ്റ്‌…..പകർത്തുവാൻ കാത്തിരുന്ന സന്ദർഭങ്ങൾ ആസ്വദികാം..
പൈൻ വാലി
മൊട്ടക്കുന്നിൽ നിന്നും വെറും 3 KM അകലെ കോലാഹലമേട്ടിലാണ് പൈൻ വാലി. റോഡരികിൽ വണ്ടി നിർത്തി വഴി വാണിഭക്കാർക്കിടയിലൂടെ അര കിലോമീറ്ററോളം നടന്നാൽ ഈ പൈൻ മരക്കാട്ടിലെത്താം.

നല്ല തണുപ്പും. പൈന്‍ ഫോറെസ്റ്റിലേക്കു പോകുന്ന ഇടുങ്ങിയ വഴിയുടെ ഒരു വശം കച്ചവടക്കാര്‍ കയ്യടക്കിയിരിക്കുന്നു.

കൊച്ചു കുട്ടികള്‍ക്കുള്ള കളിപ്പാട്ടം, തൊപ്പി, ചോക്ലേറ്റ്, അങ്ങനെ പല വിധ ഉത്പന്നങ്ങള്‍ അവര്‍ വില്‍ക്കുന്നുണ്ട്. അവരെ കടന്നു പൈന്‍ ഫോറെസ്റ്റില്‍ കയറി.

ഒരു കുന്നിൻ ചെരിവിൽ ഏക്കറുകണക്കിന് വ്യാപിച്ച് കിടക്കുകയാണ് പൈൻ പ്ലാന്റേഷൻ. വാഗമണ്ണിലെ തണുപ്പൻ അന്തരീക്ഷത്തെക്കാൾ തണുപ്പ് കൂടുതലാണ് പൈൻ മരക്കാട്ടിൽ. തണൽ വിരിച്ച പൈൻ മരങ്ങൾക്കിടയിൽ ആ സൗന്ദര്യം

മഞ്ഞിന്റെയും പൈന്‍ മരങ്ങളുടെയും ഇടയില്‍ കൂടി അടിക്കുന്ന പക്കലുള്ള സൂര്യ രശ്മികള്‍ കാണാം. അതൊന്നു കാണണ്ട കാഴ്ച ആണ്. പഴയ ചില മലയാളം സിനിമകളിലെ മരം ചുറ്റിയുള്ള പ്രണയ ഗാനങ്ങളുടെ രംഗങ്ങള്‍ മനസിലേക്ക് ഓർമ വരും

You must be logged in to post a comment Login