വാഗ്ദാനങ്ങളുടെ കൂമ്പാരമായി അണ്ണാ ഡിഎംകെ; സൗജന്യ വൈദ്യുതി, മൊബൈല്‍ ഫോണ്‍, ഭക്ഷണം, വൈഫൈ

jayalalithaചെന്നൈ: അണ്ണാ ഡിഎംകെയുടെ പ്രകടനപത്രിക പുറത്തിറങ്ങി. വാഗ്ദാനങ്ങഴുടെ കൂമ്പാരവുമായാണ് പ്രകടന പത്രിക. എല്ലാവര്‍ക്കും ആദ്യ 100 യൂണിറ്റ് വൈദ്യുതി സൗജന്യം, വനിതകള്‍ക്ക് ഇരുചക്രവാഹനം വാങ്ങാന്‍ 50% സബ്‌സിഡി, റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ മൊബൈല്‍ ഫോണ്‍, സര്‍ക്കാര്‍ കേബിള്‍ കണക്ഷനൊപ്പം സൗജന്യ സെറ്റ്‌ടോപ് ബോക്‌സ്, സര്‍ക്കാര്‍ സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്കു നിലവിലുള്ള ഉച്ചഭക്ഷണത്തിനു പുറമേ സൗജന്യ പ്രഭാത ഭക്ഷണവും വിദ്യാര്‍ഥികള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ്, പൊങ്കലിന് 500 രൂപയുടെ ഗിഫ്റ്റ് കൂപ്പണ്‍, പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ, ഒരു കുടുംബത്തില്‍ ഒരാള്‍ക്കു ജോലി, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്‍പതു മാസം പ്രസവാവധി, പ്രസവാനുകൂല്യം 18,000 രൂപ, ലോകായുക്ത രൂപീകരണം, ചെന്നൈ മെട്രോ റൂട്ട് വിപുലീകരണം തുടങ്ങിയ നിരവധി കാര്യങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈറോഡിലെ പ്രചാരണ യോഗത്തിലാണു മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ജയലളിത പ്രകടനപത്രിക പുറത്തിറക്കിയത്. സഹകരണ ബാങ്കുകളിലെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും.

ചില്ലറവില്‍പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപവും ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിയും അനുവദിക്കില്ലെന്ന് ജയലളിത പറഞ്ഞു. 100 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുന്നതോടെ സംസ്ഥാനത്തെ 78 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഒരു പൈസ പോലും നല്‍കാതെ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുമെന്നും ജയലളിത പറഞ്ഞു.

You must be logged in to post a comment Login