വാടകക്കാരന്‍ വീട് സ്വന്തമാക്കി; റിയാദില്‍ നിന്ന് സഹായ അഭ്യര്‍ത്ഥനയുമായി വയനാട് സ്വദേശി

റിയാദ്: വാടകക്ക് കൊടുത്ത വീട് താമസക്കാരന്‍ സ്വന്തമാക്കിയതിനെ തുടര്‍ന്ന് രാഷ്ട്രീയക്കാരുടേയും നാട്ടുകാരുടേയും സഹായം തേടി പ്രവാസി യുവാവ് ഫേസ് ബുക്ക് ലൈവില്‍. റിയാദിലെ ഗായകനും പുല്‍പള്ള സ്വദേശിയുമായ തങ്കച്ചന്‍ വര്‍ഗീസ് വയനാടാണ് സ്വന്തം ദുരവസ്ഥ സമൂഹ മാധ്യമത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്. പ്രവാസ ലോകത്ത് ജോലി ചെയ്ത് നേടിയ സമ്പാദ്യവും ഭാരയുടെ സ്വര്‍ണാഭരണങ്ങളും വിറ്റുണ്ടാക്കിയ തുകയും ഉപയോഗിച്ചാണ് 15 വര്‍ഷം മുമ്പ് വീടും സ്ഥലവും വാങ്ങിയതെന്ന് തങ്കച്ചന്‍ വിശദീകരിക്കുന്നു.

കുടുംബ സമേതമായിരുന്നു തങ്കച്ചന്‍ റിയാദില്‍ താമസം. ഭാര്യയും മക്കളും ഇപ്പോള്‍ നാട്ടിലാണ്.

You must be logged in to post a comment Login