വാടക ഗര്‍ഭപാത്രം താല്പര്യമില്ലാത്തവര്‍ക്ക് ഗര്‍ഭാശയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

അമ്മയെന്ന പദത്തിന്റെ അര്‍ത്ഥം നിര്‍വചനീയമാണ്. അമ്മയാകുകയെന്നത് പുണ്യവും. എന്നാല്‍ ഇന്ന് ദമ്പതിമാര്‍ക്കിടയില്‍ വന്ധ്യത ഒരു സങ്കീര്‍ണ്ണ പ്രശ്‌നമാണ്. സ്ത്രീകളില്‍ കണ്ടുവരുന്ന ഈ അവസ്ഥയ്ക്ക് കാരണം ചിലപ്പോള്‍ ഗര്‍ഭപാത്രത്തിലുളള സങ്കീര്‍ണ്ണതകളാവാം.

വാടക ഗര്‍ഭപാത്രം സ്വീകരിക്കാന്‍  വൈമനസ്യം പലരെയും കുഞ്ഞുങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. എന്നാല്‍ ഈ മേഖലയില്‍ പുതിയ കണ്ടെത്തലുകള്‍ക്കു വഴിയൊരുക്കാനുള്ള ശ്രമത്തിലാണ് വൈദ്യലോകം. ഗര്‍ഭാശയം മാറ്റിവച്ച് ഗര്‍ഭം ധരിച്ച് പ്രസവിക്കാനുള്ള സാധ്യതയിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. ഈ വര്‍ഷം തന്നെ ലക്ഷ്യപ്രാപ്തി ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുകയാണ് സ്വീഡനിലെയും ബ്രിട്ടനിലെയും ഒരുപറ്റം ഡോക്ടര്‍മാര്‍. ഒന്‍പത് സ്ത്രീകളില്‍ ഗര്‍ഭപാത്രം മാറ്റിവച്ച് ഭ്രൂണവും നിക്ഷേപിച്ച് പ്രസവത്തിനായി കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍.
stomach-pain-434037
ഗര്‍ഭപാത്രമില്ലാതെ ജനിച്ചവരോ അര്‍ബുദം കാരണം ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവന്നവരോ ആണ് ശസ്ത്രക്രിയയ്ക്ക് തയ്യാറാകുന്നത്. അടുത്ത ബന്ധുക്കളില്‍ നിന്നോ മരണാനന്തരമായോ ലഭിക്കുന്ന ഗര്‍ഭപാത്രം മാറ്റി വയ്ക്കുകയായിരുന്നു. സ്വീകര്‍ത്താവിന്റെ അണ്ഡവും പങ്കാളിയുടെ ബീജവും പരീക്ഷണശാലയില്‍ സംയോജിപ്പിച്ച ഭ്രൂണമാണ് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചിട്ടുള്ളത്.

രണ്ടായിരാമാണ്ടില്‍ സൗദി അറേബ്യയില്‍ പരീക്ഷണാര്‍ത്ഥം ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും നാലാംമാസം ശരീരം ഗര്‍ഭപാത്രത്തെ തിരസ്‌കരിച്ചു. 2011ല്‍ ടര്‍ക്കിയില്‍ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചെങ്കിലും നാലാം മാസം ഭ്രൂണം നിര്‍ജീവമായിരുന്നു.

You must be logged in to post a comment Login