വാടാമലരുകള്‍

ജലജ

അനാദികാലം മുതല്‍ തുടങ്ങിയതാണ് പൂവും മനുഷ്യനും തമ്മിലുള്ള പ്രണയം. പൂവുകള്‍ക്ക് പുണ്യകാലമായ ഈ ഓണക്കാലത്ത് പൂവ് എന്നാരംഭിയ്ക്കുന്ന പദത്തിനാല്‍ എത്രയേറെ സമൃദ്ധമാണ് മലയാള സിനിമാ ഗാനശാഖ എന്നു നോക്കാം. പൂവിളി പൂവിളി പൊന്നോണമായ് നീ വരൂ നീ വരൂ പൊന്നോണത്തുമ്പി … വിഷുക്കണി എന്ന സിനിമയിലെ ഈ ഗാനവും അത്തപ്പൂ ചിത്തിരപ്പൂ അത്തം പത്തിന് പൊന്നോണം എന്നീ ഗാനങ്ങളുമായാണ് മലയാളി ഇന്ന് മാവേലി മന്നനെ വരവേല്‍ക്കുന്നത് . ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലെ ‘ പൂ വേണം പൂപ്പട വേണംപൂവിളി വേണം പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള്‍ വേണം…’ എന്ന ഗാനവും മലയാള സിനിമാ ഗാന ശാഖയില്‍ പരിമളം വിടര്‍ത്തി എന്നും വിടര്‍ന്നു നിലക്കുന്നു. പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു…. അങ്ങനെയൊരു പൂക്കാലം ഉാകുമോ? തീര്‍ച്ചയായും… ശ്രീകുമാരന്‍ തമ്പി എന്ന ഗാന രചയിതാവിന് അത്രയേറെ മനോഹരമായ പൂക്കാലം തീര്‍ക്കുവാന്‍ കഴിയും. അത് കെ.ജെ യേശുദാസ് എന്ന മാന്ത്രിക ഗായകന്റെ സ്വരത്തിലാകുമ്പോള്‍ അനിതരസാധാരണമായ സൗരഭ്യം പടര്‍ത്തി ആ ചില്ലയിലങ്ങനെ നില്‍ക്കാനുമാവും.’ പൂവേ പൂവേ പാലപ്പൂവേ, മണമിത്തിരി കരളില്‍ തായോ, മോഹത്തിന്‍ മകരന്ദം ഞാന്‍ പകരം നല്‍കാം… കൈതപ്രം വിദ്യാസാഗര്‍ യേശുദാസ് കൂട്ടുകെട്ടില്‍ വിടര്‍ന്ന ഈ ഈരടികള്‍ നല്കുന്ന മകരന്ദം നുണയാന്‍ ഭാഗ്യം ലഭിച്ചവരാണ് നമ്മള്‍ മലയാളികള്‍. വിന് പൂവിനോടുള്ള താക്കീതുകൂടി കേള്‍ക്കൂ :വ േവ േകാര്‍മുകില്‍ വ േപലവട്ടം പാടിയതല്ലേ മണമെല്ലാം മോഹക്കനവായ് മാറിപ്പോയി….. എത്ര പറഞ്ഞാലും മനസ്സിലാക്കാത്തകള്ളക്കാമുകനാണ് ഈ വ്. പൂ വിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും താളം വന്നല്ലോ ഇന്നെന്‍ ജീവനിലും:” മുറ്റത്തു വിരിയുന്ന പൂവിനൊപ്പം താളം തുള്ളുന്ന മനസ്സ്… ഒരു പൂ വിരിയുന്ന സുഖമറിയുന്ന മനസ്സ് ….പൂവായ് വിരിഞ്ഞൂ പൂന്തേന്‍ കിനിഞ്ഞു, പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു …ഗുരുമുഖത്തു നിന്ന് ആദ്യാക്ഷരത്തിന്റെ തേന്‍ നുകരുന്ന കുട്ടിയുടെ മനോവ്യാപാരം വ്യക്തമാക്കുന്നു അഥര്‍വ ത്തിലെ ഈ മനോഹര ഗാനം ‘ ‘ പൂ കൊു പൂ മൂടി തേന്‍ തെന്നല്‍ നീരാടും പൂക്കാലം വിരിയിച്ചു നീ നിറഞ്ഞു: പാളങ്ങള്‍ എന്ന സിനിമയിലെ ബിച്ചു തിരുമല എഴുതിയ ഈ ഗാനം മലയാളിമനസ്സില്‍ വിരിയിച്ച പൂക്കാലത്തിന്റെ ഋ തുഭംഗി മലയാള മണ്ണില്‍ നിന്നും മായ്ക്കാനാവില്ലൊരിയ്ക്കലുംതന്റെ കാമുകിയുടെ കോപം കിട്ട് ‘ കാമുകന് ഒരു സംശയം ‘ പൂവിനു കോപം വന്നാല്‍ അത് മുള്ളായി മാറുമോ തങ്കമണി. ‘അതെ പൂവിന് ഒരിയ്ക്കലും മുള്ളായി മാറുവാനാവില്ല. അതിന് സൗരഭ്യം പടര്‍ത്തി എന്നും വിടര്‍ന്ന് നിലക്കുവാനെ കഴിയൂ: അത് കൊ് തന്നെ എത്ര വര്‍ണ്ണത്തില്‍ എത്രയെത്ര പൂക്കള്‍ ഈ ഗാന ശാഖയില്‍ ഇങ്ങനെ വിടര്‍ന്നു വിരാജിച്ചു നില്‍ക്കുന്നു.പൂ പറിയ്ക്കാന്‍ പോരുമോ പോരുമോ? തുള്ളിമഞ്ഞ് നുള്ളുവാന്‍ പോരുമോ?’പൂവ് പറിയ്ക്കുന്നതിനൊപ്പം തുള്ളിമഞ്ഞ് കൂടിനുള്ളിയെടുത്ത് പൂക്കൂടയിലാക്കുവാന്‍ കൈതപ്രത്തിന്റെ കയ്യുകള്‍ക്കേ കഴിയു. യേശുദാസ് ആലപിച്ച കണ്ണകിയിലെ ഈ ഗാനം പ്രഭാതത്തില്‍ വിടര്‍ന്ന മഞ്ഞു തുള്ളി പളുങ്കണിയിച്ച ഒരു നറുപുഷ്പമായ് ഈ ഗാനശേഖരത്തില്‍ കൊഴിയാതെ നില്‍ക്കും. മറ്റേതു ഭാഷയിലും കാണാത്ത കവിതയൂറുന്ന ഗാനങ്ങളാല്‍ സമ്പുഷ്ടമാണ് മലയാള സിനിമാ സംഗീതം: മുല്ലപ്പൂവും താമരപ്പൂപ്പൂവും ചെമ്പനീര്‍പ്പൂക്കളും ആമ്പലും സമൃദ്ധമായി വിരിഞ്ഞു നില്‍ക്കുന്ന ഈ വസന്തോത്സവത്തില്‍ നിന്നും പൂവ് എന്നാരംഭിയ്ക്കുന്ന ഗാനങ്ങള്‍ മാത്രമേ ഓര്‍ത്തെടുത്തിട്ടുള്ളൂ ‘പൂക്കള്‍… പനിനീര്‍ പൂക്കള്‍’ അവയെയും കാണാതിരിക്ക വയ്യ.സംഗീത ലോകത്തെകോടതി കയറ്റിയ മാണിക്യ മലരായ പൂവിനെയും മറന്നതല്ല. പൂവ് എന്ന പദത്തിന് പ്രാമുഖ്യം കൊടുത്തുവെന്നു മാത്രം.പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലെങ്കിലും മനസ്സില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ പഴയ ഗാനം കേള്‍ക്കു കുളിക്കടവില്‍ തോഴിമാരെല്ലാം കൂടി ആ പാവം വെള്ളത്താമര പൂവിനെ ചോദ്യശരങ്ങളാല്‍ വിവശയാക്കി. എന്തെല്ലാമവര്‍ ചോദിച്ചെന്നു നോക്കൂ പൂവേ നല്ല പൂവേ വെള്ളത്താമരപ്പൂവേ …ആരോമല്‍ പൂങ്കവിളില്‍ പൊട്ടുകുത്തിയതാര്… ആരോടും ചൊല്ലാതെ അല്ലിനുള്ളിയതാര്… തുലഞ്ഞിട്ടുല്ലോ തഴുകി നിന്നതാര്… മുടി കൊഴിഞ്ഞിട്ടുല്ലോ തല വിടര്‍ത്തതാര്…ഇളവെയിലോ വെണ്ണിലാവോ ഇക്കിളി കൂട്ടിയതാര്…തെന്നലോ തുമ്പിയോ മന്ത്രം ചൊല്ലിയതാര്… ലല്ലലലംതാളം തുളുമ്പും പൂവേ അല്ലല്ല നിന്‍ കഴുത്തില്‍ താലി കെട്ടിയതാര്… ഈ ചോദ്യശരങ്ങള്‍ക്കു മുമ്പില്‍ നാണം കൊു കൂമ്പി നില്‍ക്കുന്ന ആ വെള്ളത്താമരയെ നമുക്ക് മറക്കാനാവുമോ?അളകാപുരിയിലെ വീട്ടില്‍ പൂത്തു നില്‍ക്കുന്ന ചില്ലയെ നോക്കി കവി വാചാലനാകുന്നതു നോക്കൂ.അളകാപുരിയളകാപുരിയെന്നൊരു നാട് അതില്‍അമരാവതിയമരാവതിയെന്നൊരു വീട്ആവീട്ടിന്‍ പൂമുഖത്തില്‍ പൂത്തുനില്‍ക്കും പൂമരത്തില്‍ പൂ പൂ പൂ… (ചിത്രം അഗ്നി മൃഗം, രചന: വയലാര്‍)ജമന്തിപ്പൂക്കള്‍…ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്‍എന്റെ പ്രിയതമയുടെ ചൊടിനിറയെസുഗന്ധിപ്പൂക്കള്‍..സുഗന്ധിപ്പൂക്കള്‍.. ജമന്തിപ്പൂക്കള്‍… ( ചിത്രം ഓമന, രചന: വയലാര്‍)മല്ലികപ്പൂവിന്‍ മധുരഗന്ധം -നിന്റെമന്ദസ്മിതം പോലുമൊരുവസന്തം… ( ചിത്രം: ഹണിമൂണ്‍, രചന: ശ്രീകുമാരന്‍ തമ്പി)സൂര്യകാന്തി, സൂര്യകാന്തിസ്വപ്‌നം കാണുവതാരെ…( ചിത്രം: കാട്ടു തുളസി, രചന: വയലാര്‍)പ്രത്യൂഷ പുഷ്പമേ പ്രത്യൂഷ പുഷ്പമേമുഗ്ദ്ധ നൈര്‍മല്യമേ ചൊല്ലുമോ നീപാതി വിരിഞ്ഞ നിന്‍ വിഹ്വല നേത്രത്താല്‍തേടുന്നതേതൊരു ദേവപാദംപ്രത്യൂഷ പുഷ്പമേ…( ചിത്രം: സതി, രചന:പി ഭാസ്‌കരന്‍)
പാരിജാതം തിരുമിഴി തുറന്നുപവിഴമുന്തിരി പൂത്തു വിടര്‍ന്നുനീലോല്‍പലമിഴി നീലോല്‍പലമിഴിനീമാത്രമെന്തിനുറങ്ങി …( ചിത്രം: തോക്കുകള്‍ കഥ പറയുന്നു രചന:വയലാര്‍)ഈ സംഗീത പൂച്ചരടില്‍ കോര്‍ത്തെടുക്കാന്‍ ഒട്ടേറെ ഗാനങ്ങള്‍ ബാക്കി നില്‍ക്കെ പൂവ് പോലെ മനോഹരിയായി സൗരഭ്യം ചൊരിയുന്ന നമ്മുടെ മലയാളസംഗീത ലോകത്തിന്റെ കാതില്‍ ചു് ചേര്‍ത്ത് നമുക്ക് ചോദിയ്ക്കാം’ പൂവേ ഒരു മഴമുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ?

You must be logged in to post a comment Login