വാട്ട്‌സ്ആപ്പിന് പണി കൊടുത്ത് ഗൂഗിള്‍

 


പേമെന്റ് സംവിധാനം അവതരിപ്പിച്ച വാട്ട്‌സ്ആപ്പിന്റെ നീക്കത്തിന് എതിരെ ഗൂഗിള്‍ തങ്ങളുടെ പേമെന്റ് ആപ്പ് ‘തേസ്’ വച്ച് മറുപണി കൊടുത്തു. ഗൂഗിള്‍ തേസിലൂടെ പണമിടപാടുകള്‍ക്കൊപ്പം സന്ദേശങ്ങള്‍ കൈമാറാനും സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പണമിടപാടുകളെക്കുറിച്ചുള്ള സന്ദേശം കൈമാറാനാണ് പുതിയ സംവിധാനമെങ്കിലും വാട്‌സ്ആപ്പിനെ ലക്ഷ്യം വച്ചുള്ള പരിഷ്‌കരണമാണെന്നാണ് ടെക് ബ്ലോഗുകള്‍ വിലയിരുത്തുന്നത്.

പരീക്ഷണ ഘട്ടത്തിലുള്ള പുതിയ സൗകര്യം നിലവില്‍ എല്ലാവര്‍ക്കും ലഭ്യമാവില്ല. നിങ്ങള്‍ നടത്തുന്ന പണമിടപാടുകളെക്കുറിച്ച് പരസ്പരം ആശയവിനിമയം നടത്താന്‍ ലളിതമായ മെസേജിംഗ് സേവനം കൂടെ ടെസില്‍ ഉള്‍പ്പെടുത്തുന്നുവെന്നാണ് ഗൂഗിളിന്റെ വിശദീകരണം.

കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ പേയ്‌മെന്റ് ആപ്പ് ആയ ടെസ് പുറത്തിറക്കിയത്. നിലവില്‍ 150 ലക്ഷം ഉപഭോക്താക്കളുണ്ടെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. പരസ്പരമുള്ള പണമിടപാടാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് ബില്‍ പേയ്‌മെന്റും റീച്ചാര്‍ജുകളും ഉള്‍പ്പെടുത്തി സേവനം വിപുലീകരിക്കുകയായിരുന്നു. ഇതോടെ വാട്ട്‌സ്ആപ്പിന്റെ മാതൃസ്ഥാപനമായ ഫേസ്ബുക്കും ഗൂഗിളും തമ്മിലുള്ള മത്സരം ഒന്നുകൂടെ ശക്തമാവുകയാണ്.

You must be logged in to post a comment Login