വാട്ട്‌സ്ആപ്പ് ഡിസംബര്‍ 31ന് ശേഷം ഉപയോഗിക്കാന്‍ സാധിക്കില്ല

whatsapp-phon

ഡിസംബര്‍ 31ന് ശേഷം വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല. ഞെട്ടേണ്ട, കാര്യം സത്യമാണ്. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സിമ്പിയന്‍ ഒഎസ്സിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഡിസംബര്‍ 31ന് ശേഷം വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല എന്നാണ് പറഞ്ഞു വരുന്നത്. ഈ വര്‍ഷം ആദ്യം ഇക്കാര്യം വാട്ട്‌സ്ആപ്പ് ബ്ലോഗ് പോസ്റ്റിലൂടെ ഉപയോക്താക്കളെ അറിയിച്ചതാണ്. ഇപ്പോഴുള്ളത് ചെറിയ ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം.

കൂടാതെ ചില വിന്‍ഡോസ്, ബ്ലാക്ക്‌ബെറി ഫോണുകള്‍ക്കുമുള്ള സപ്പോര്‍ട്ടും വാട്ട്‌സ്ആപ്പ്  ഡിസംബറോടെ അവസാനിപ്പിക്കും. ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2 ഒഎസ്സുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും ഡിസംബറിന് ശേഷം വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല. BlsckBerry OS and BlackBerry 10, Nokia s40, Nokia S60, Phone using Android 2.1 and Android 2.2, Phone using Windows Phone 7.1, Apple iphone 3GS and iphones using iOS6 എന്നിവയിലും ഡിസംബറിനു ശേഷം വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.

വിപണിയില്‍ ഇപ്പോള്‍ നോക്കിയ ഇല്ലെങ്കിലും നോക്കിയ ഇ6, നോക്കിയ 5233, നോക്കിയ സി503, നോക്കിയ ആശ 306, നോക്കിയ ഇ52 എന്നീ ഫോണുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് സിമ്പിയന്‍ ഒഎസ്സുകളിലാണ്. ആപ്പ് വിപുലമാന്‍ ആവശ്യമായ പിന്‍തുണ ഇത്തരം ഡിവൈസുകളില്‍ ഇല്ല എന്നാണ് വാട്ട്‌സ്ആപ്പ് നല്‍കിയ വിശദീകരണം. 2016 ശേഷം ആത്തരം ഫോണ്‍ ഉപയോഗിക്കുന്നവര്‍ പുതിയ ആന്‍ഡ്രോയിഡ്, ഐഫോണ്‍, വിന്‍ഡോസ് ഫോണുകളിലേക്ക് മാറണമെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചിരുന്നു.

You must be logged in to post a comment Login