വാട്ട്‌സ് ആപ്പില്‍ ഇനി സൗജന്യ വോയ്‌സ് കോളും

മെസേജിങ് സര്‍വീസായ വാട്ട്‌സ് ആപ്പില്‍ ഇനി ഫ്രീയായി വോയ്‌സ് കോളും. വാട്ട്‌സ് ആപ്പില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ ദഫ്യൂസ്‌ജോപ്‌ളിന്‍.ഡോട്‌കോം എന്ന സൈറ്റ് പുറത്തുവിട്ടു. ഇതിലെ ഏറ്റവും ആകര്‍ഷണീയമായ സംവിധാനം ഫ്രീയായ വോയ്‌സ് കോളാണ്.  വാട്ട്‌സ് ആപ്പ് ഫേസ് ബുക്ക് ഏറ്റെടുത്തതിനുശേഷം ഏര്‍പ്പെടുത്തുന്ന പ്രധാനമാറ്റമായിരിക്കും ഇത്. അന്യഭാഷകളിലെ  സന്ദേശങ്ങള്‍ സ്വന്തം ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിനുമുള്ള സംവിധാനവുമുണ്ടാകും. ഏറ്റവും വലിയ മെസേജിങ് സര്‍വീസായ വാട്ട്‌സ് ആപ്പിന് 60 കോടി സജീവ ഉപയോക്താക്കളാണുള്ളത്. ഇതില്‍ ആറു കോടി പേര്‍ ഇന്ത്യയിലാണ്.

You must be logged in to post a comment Login