വാട്‌സാപ്പിനെ കുറിച്ച് 8 കാര്യങ്ങള്‍, അറിയാം പുതിയ മാറ്റങ്ങളേക്കുറിച്ച്

ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു വാട്‌സാപ്പ്. മെസേജിങ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച വാട്‌സാപ്പിന്റെ എട്ടാം പിറന്നാള്‍ കഴിഞ്ഞ ദിവസം ആഘോഷിച്ചു. പിറന്നാള്‍ ദിനത്തില്‍ പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിച്ചാണ് ഉപയോക്താക്കള്‍ക്കൊപ്പം വാട്‌സാപ്പ് ആഘോഷിച്ചത്. എന്നാല്‍ ഈ എട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന വാട്‌സാപ്പിന്റെ പേരില്‍ നിരവധി റെക്കോര്‍ഡ് നേട്ടങ്ങളുണ്ട്.
ഓരോ മാസവും വാട്‌സാപ്പ് ഉപയോഗിക്കുന്നത് 112 കോടി പേരാണ്. നിലവില്‍ ഒരു ആപ്പിനും കുറഞ്ഞ കാലത്തിനിടെ ഇത്രയും വരിക്കാരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വാട്‌സാപ്പ് 100 കോടി അംഗങ്ങളെ സ്വന്തമാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 20 ശതമാനം അധിക അംഗങ്ങളെ വാട്‌സാപ്പ് സ്വന്തമാക്കി.

ഓരോ ദിവസവും വാട്‌സാപ്പ് വഴി 5,000 കോടി മെസേജുകളാണ് കൈമാറുന്നത്. കഴിഞ്ഞ ന്യൂ ഇയര്‍ ആഘോഷ സമയത്ത് വാട്‌സാപ്പ് ഔദ്യോഗികമായി തന്നെ ഈ കണക്കുകള്‍ വെളിപ്പെടുത്തിയിരുന്നു. ന്യൂ ഇയര്‍ ദിനത്തില്‍ ഇന്ത്യക്കാര്‍ മാത്രം 1,400 കോടി മെസേജുകളാണ് അയച്ചത്. ഇത് റെക്കോര്‍ഡ് നേട്ടമായിരുന്നു. അന്നേ ദിവസം 310 കോടി ചിത്രങ്ങള്‍, 70 കോടി ജിഫ്, 61 കോടി വിഡിയോകള്‍ എന്നിവയാണ് കൈമാറിയത്.

വാട്‌സാപ്പില്‍ ദിവസവും എട്ടു കോടി ജിഫ് ചിത്രങ്ങളാണ് കൈമാറ്റം ചെയ്യുന്നത്. 2016 നവംബറിലാണ് വാട്‌സാപ്പില്‍ ജിഫ് ചിത്രങ്ങള്‍ വരുന്നത്. ഇതിനു ശേഷം ദിവസവും ശരാശരി എട്ടു കോടി ജിഫ് ചിത്രങ്ങള്‍ അയക്കുന്നുണ്ട്.
1 ദിവസവും 380 കോടി ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നു
2 ദിവസവും 76 കോടി വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്നു
3 വിഡിയോകളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 4 ഇന്ത്യയില്‍ 16 കോടി വാട്‌സാപ്പ് ഉപയോക്താക്കള്‍, വാട്‌സാപ്പിന്റെ ഏറ്റവും വലിയ വിപണിയും ഇന്ത്യ തന്നെ
5 ദിവസവും പത്തു കോടി വോയ്‌സ് കോള്‍
6 ദിവസവും 20 കോടി വോയിസ് മെസേജുകള്‍ അയക്കുന്നു.

You must be logged in to post a comment Login