വാട്‌സാപ്പിൽ ഗ്രൂപ്പ് അഡ്മിന്മാർക്ക് ഇനി മുതൽ പുതിയ അധികാരങ്ങൾ

വാട്ട്‌സാപ്പിൽ ഗ്രൂപ്പ് അഡ്മിൻമാർക്ക് പുതിയ അധികാരങ്ങൾ വരുന്നു. ഗ്രൂപ്പ് ആരംഭിച്ച അഡ്മിൻമാരെ പുറത്താക്കുന്നത് തടയാനുള്ള മാറ്റങ്ങളാണ് പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുന്ന ഉപഭോക്താവിനെ അനുമതിയില്ലാതെ വീണ്ടും ഗ്രൂപ്പിൽ തിരിച്ചെടുക്കുന്നത് തടയാനും പുതിയ ഫീച്ചർ സഹായിക്കും.

നിലവിൽ ഗ്രൂപ്പിന്റെ പേര്, ഐക്കൺ തുടങ്ങിയവ ഗ്രൂപ്പ് അംഗങ്ങൾക്ക് മാറ്റാം. എന്നാൽ പുതിയ ഫീച്ചർ എത്തുനന്നതോടെ ഈ അധികാരം അഡ്മിന് പരിമിതപ്പെടുത്താം. മാത്രമല്ല ഗ്രൂപ്പിന്റെ ഉദ്ദേശം വ്യക്തമാക്കുന്ന വിവരണം രേഖപ്പെടുത്താനും പുതിയ ഫീച്ചറിൽ സാധിക്കും.

You must be logged in to post a comment Login