വാട്‌സ്അപ് സുരക്ഷിതമല്ല; സ്വകാര്യത സൂക്ഷിക്കുന്നില്ലെന്നു ഗാര്‍ഡിയന്‍

whatsapp (2)

ലണ്ടന്‍: വാട്‌സ്അപ് സുരക്ഷിതമല്ലെന്നും അതിലെ വിവരങ്ങള്‍ സര്‍ക്കാരിനും മറ്റും ചോര്‍ത്താനാകുമെന്നും റിപ്പോര്‍ട്ട്.വാട്‌സ്അപ്പിന്റെ ആവിഷ്‌കര്‍ത്താക്കളായ ഫേസ്ബുക്കിനോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ വ്യക്തികളുടെ സന്ദേശങ്ങള്‍ വായിക്കാനും കാണാനും കഴിയും. സമ്പൂര്‍ണമായി സുരക്ഷിതവും നുഴഞ്ഞുകയറ്റ സാധ്യതയില്ലാത്തതും എന്നു പറഞ്ഞാണു വാട്‌സ്അപ്പിനെ അവതരിപ്പിച്ചിട്ടുള്ളത്. പക്ഷേ, സ്വകാര്യതയും രഹസ്യവും സൂക്ഷിക്കുന്നില്ലെന്നു ദ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയിലെ തോബിയാസ് ബോള്‍ട്ടര്‍ എന്ന ഗവേഷകനാണ് വാട്‌സ്അപ് സുരക്ഷിതമോ രഹസ്യമോ അല്ലെന്നു കണ്ടെത്തിയത്.

വാട്‌സ്അപ്പിലെ എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ തന്നെയാണ് തകരാര്‍. സിഗ്‌നല്‍ എന്ന പ്രോട്ടോകോള്‍ ഉപയോഗിച്ചാണ് ഓരോ അക്കൗണ്ടിനും സുരക്ഷ ഒരുക്കുന്നത്. പക്ഷേ, സന്ദേശങ്ങള്‍ ആര്‍ക്കെങ്കിലും കടന്നുകയറി മാറ്റം വരുത്തിയാല്‍ അതിനു തടസം വരുത്താന്‍ ഈ പ്രോട്ടോകോളിനു കഴിവില്ല എന്നാണു കണ്ടെത്തല്‍. നൂറുകോടിയോളം പേര്‍ ഉപയോഗിക്കുന്നതാണു വാട്‌സ്അപ്.

You must be logged in to post a comment Login