വാട്‌സ്ആപ്പിന്റെ മുന്നറിയിപ്പ്; 2016 അവസാനത്തോടെ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല

whatsapp
2016 അവസാനത്തോടെ ലക്ഷണക്കണക്കിന് ഫോണുകളില്‍ വാട്‌സ്ആപ്പ് നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ചില പഴയ ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കുമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വാട്‌സ്ആപ്പ് അറിയിച്ചിരുന്നു. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, നോക്കിയ, ബ്ലാക്ക്‌ബെറി എന്നിവയുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് 2016 അവസാനത്തോട് കൂടി വാട്‌സപ്പ് സേവനം അന്യമാകുമെന്ന് അറിയിച്ചിരുന്നത്. ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, നോക്കിയ എസ്40, നോക്കിയ സിംബിയന്‍ എസ്60 എന്നിവയില്‍ വാട്‌സ്ആപ്പിന്റെ സേവനം 2017 ജൂണ്‍ 30 വരെ നീട്ടിയതായി പിന്നീട് അറിയിക്കുകയും ചെയ്തു. എന്തായാലും 2016 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ ചില ഫോണുകളില്‍ വാട്‌സ്ആപ്പിന്റെ സേവനം അവസാനിക്കും.

ആന്‍ഡ്രോയ്ഡ് 2.1, ആന്‍ഡ്രോയ്ഡ് 2.2, വിന്‍ഡോസ് ഫോണ്‍ 7, ഐഫോണ്‍ 3ജിഎസ്, ഐഒഎസ് 6ലുള്ള മറ്റ് ഐഫോണുകള്‍ എന്നിവയിലുള്ള സേവനം ഈ മാസമവസാനത്തോടെ നിലയ്ക്കും.

2016 ഒക്ടോബര്‍ല്‍ ആപ്പിള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8 ശതമാനം ഡിവൈസുകളില്‍ ഇപ്പോഴും ഐഒഎസ് പഴയ പതിപ്പില്‍ തന്നെയാണുള്ളത്. അതുകൊണ്ട് തന്നെ ഐഒഎസ് 6ലുള്ള ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് സേവനം ഈ വര്‍ഷം കൂടിയേ ലഭിക്കുകയുള്ളൂ. വിന്‍ഡോസ് 7 മൊബൈല്‍ ഉപഭോക്താക്കള്‍ക്കും വാട്‌സ്ആപ്പ് സേവനം 2016ഓടെ അവസാനിക്കും.

വാട്‌സ്ആപ്പ് പുറത്തുവിടുന്ന പുതിയ സവിശേഷതകള്‍ ലഭ്യമാക്കാനുള്ള ശേഷിയില്ലാതത്താണ് ഈ ഫോണുകളില്‍ നിന്ന് സേവനം പിന്‍വലിക്കാന്‍ കാരണം.

ഏഴ് വയസ് പൂര്‍ത്തിയായ ഇന്‍സ്റ്റന്റ് മെസേജ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഒടുവില്‍ നടത്തിയ പ്രഖ്യാപനമാണ് പഴയ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭ്യമായിരിക്കില്ല എന്നത്.

You must be logged in to post a comment Login